ഹുവാവെയുടെ മീഡിയപാഡ് 10 എഫ്എച്ച്ഡി ഐസിഎസ് ടാബ്‌ലറ്റ്

Posted By: Staff

ഹുവാവെയുടെ മീഡിയപാഡ് 10 എഫ്എച്ച്ഡി ഐസിഎസ് ടാബ്‌ലറ്റ്

ഹുവാവെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റാണ് മീഡിയപാഡ് 10എഫ്എച്ച്ഡി. ഈ ഉത്പന്നം ഏറെ താമസിയാതെ വില്പനക്കെത്തുമെന്നാണ് അറിയുന്നത്. വര്‍ഷാദ്യം മുതലേ ഹുവാവെയുടെ മീഡിയപാഡ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് ടാബ്‌ലറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത്.

കമ്പനിയുടെ തന്നെ കെ3 ക്വാഡ് കോര്‍ പ്രോസസറാണ് ഈ ഐസിഎസ് ടാബ്‌ലറ്റില്‍ പ്രവര്‍ത്തിക്കുന്നത്. എന്‍വിദിയ ടെഗ്ര 3യേക്കാള്‍ വേഗത കെ3 ക്വാഡ് കോര്‍ പ്രോസസറില്‍ ഹുവാവെ അവകാശപ്പെടുന്നുണ്ട്. കൂടാതെ ഊര്‍ജ്ജോപഭോഗവും താരതമ്യേന കുറവാണ്.

ഫുള്‍ എച്ച്ഡി എന്നതിന്റെ ചുരുക്കമായാണ് മോഡല്‍നെയിമില്‍ കമ്പനി എഫ്എച്ച്ഡി എന്ന് നല്‍കിയിരിക്കുന്നത്. വലിയ 10 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീനിന്റെ റെസലൂഷന്‍ 1920x1080 ആണ്. വീഡിയോ ആസ്വദിക്കാനും ഗെയിമിംഗിനും ഈ സ്‌ക്രീന്‍ വലുപ്പം ഏറെ ഉപകാരപ്രദമാകും. അലൂമിനിയം ചേസിസുള്ള ടാബ്‌ലറ്റിന്റെ ഭാരം 598 ഗ്രാം ആണ്.

8 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ മറ്റൊരു പ്രധാന ഘടകം. പിറകിലുള്ള ഈ ക്യാമറയെ മികച്ചൊരു ഫോട്ടോ ഷൂട്ടറായി ഉപയോഗിക്കാനാകുമ്പോള്‍ വീഡിയോകോളിംഗിന് വേണ്ടി മുമ്പില്‍ 1.3 മെഗാപിക്‌സല്‍ ക്യാമറയും ഹുവാവെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശബ്ദമേന്മ ഉറപ്പുതരുന്നത് ഡോള്‍ബി സറൗണ്ട് സൗണ്ട് ടെക്‌നോളജിയാണ്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 10 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍

  • ആന്‍ഡ്രോയിഡ് ഐസിഎസ് ഒഎസ്

  • ക്വാഡ്‌കോര്‍ ചിപ്‌സെറ്റ്, 1.5 ജിഗാഹെര്‍ട്‌സ് ഹിസിലിക്കോണ്‍ കെ3 വി2 പ്രോസസര്‍

  • 8 മെഗാപിക്‌സല്‍ ക്യാമറ പിറകിലും 1.3 മെഗാപിക്‌സല്‍ ക്യാമറ മുമ്പിലും

  • 1 ജിബി ഡിഡിആര്‍3 റാം

  • 32ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റി

  • വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍

  • 6000mAh ബാറ്ററി

 
മീഡിയപാഡ് 10എഫ്എച്ച്ഡി ചൈനീസ് വിപണിയില്‍ അടുത്ത മാസം അതായത് ഓഗസ്റ്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുവാവെയുടെ ഒരു പ്രധാന വിപണിയായ ഇന്ത്യയില്‍ സെപ്തംബര്‍ അവസാനത്തോടെ ഇതെത്തുമെന്ന് കരുതാം. 25,000 രൂപയ്ക്ക് താഴെ വിലയാകും കമ്പനി ഇതിന് നിശ്ചയിക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot