ഹുവാവെ മീഡിയപാഡിന് ഐസിഎസ് 4.0.3 അപ്‌ഡേറ്റ്

Posted By: Super

ഹുവാവെയുടെ മീഡിയപാഡ് ടാബ്‌ലറ്റിന് ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് 4.0.3 അപ്‌ഡേറ്റ് ലഭിച്ചു. ആന്‍ഡ്രോയിഡ്  ഹണികോമ്പ് ഓപറേറ്റിംഗ്  സിസ്റ്റത്തിലായിരുന്നു ഇതുവരെ മീഡിയപാഡ് പ്രവര്‍ത്തിച്ചിരുന്നത്. കമ്പനി വെബ്‌സൈറ്റില്‍ നിന്നും ഉപയോക്താക്കള്‍ക്ക് പുതിയ ഒഎസ് അപ്‌ഡേറ്റ്  ചെയ്‌തെടുക്കാവുന്നതാണ്. 330എംബി ഫയല്‍ സൈസിലാണ് പുതിയ അപ്‌ഡേറ്റ്.

ഹുവാവെ മീഡിയപാഡിന് ഐസിഎസ് 4.0.3 അപ്‌ഡേറ്റ്

ഈ പുതിയ അപ്‌ഡേറ്റിനൊപ്പം ക്യാമറ ആപ്ലിക്കേഷന്‍, പുതിയ ഗാലറി എന്നിവയും മീഡിയപാഡ് ഉടമകള്‍ക്ക് ആസ്വദിക്കാനാകും. മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വൈറസ് പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള അപ്‌ഡേഷനാണിതെന്ന പ്രത്യേകതയും പുതിയ ഒഎസിനുണ്ട്. അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ മീഡിയപാഡില്‍ 60 ശതമാനം ബാറ്ററി ചാര്‍ജ്ജ് വേണമെന്നും കമ്പനി നിര്‍ദ്ദേശിക്കുന്നുണ്ട്. അപ്‌ഡേറ്റ് ചെയ്യേണ്ടവിധം ഹുവാവെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടാബ്‌ലറ്റിലെ സെക്യൂരിറ്റി സ്യൂട്ടുകള്‍ ടേണ്‍ ഓഫ് ചെയ്തിടുന്നതാണ് അപ്‌ഡേഷന്‍ സമയത്ത് അനുയോജ്യം. അങ്ങനെ വരുമ്പോള്‍ അപ്‌ഡേഷന്‍ തടസ്സങ്ങളില്ലാതെ നടക്കുന്നതാണെന്നും കമ്പനി അറിയിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot