ഹുവാവെ എസ്7-301സി മീഡിയപാഡ്

Posted By: Staff

ഹുവാവെ എസ്7-301സി മീഡിയപാഡ്

ഹുവാവെയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റാണ് ഹുവാവെ എസ്7-301സി. ഇരട്ട കളര്‍ കോമ്പിനേഷനില്‍ എത്തുന്ന ഈ ടാബ്‌ലറ്റിന്റെ ഓരോ ഘടകങ്ങളേയും ഉപയോക്താക്കള്‍ക്ക് പരമാവധി ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ടച്ച്‌സ്‌ക്രീനിന് പുറമെ അധിക ബട്ടണുകള്‍ ഇതില്‍ കാണാനാവില്ല. ഏഴ് ഇഞ്ച് സ്‌ക്രീനുള്ള ടാബ്‌ലറ്റിന്റെ ഇരുവശങ്ങളിലായും വിവിധ കണക്റ്റിവിറ്റി പോര്‍ട്ടുകള്‍ ഉണ്ട്. മള്‍ട്ടിടച്ച് പിന്തുണയുള്ള ടിഎഫ്ടി ടച്ച്‌സ്‌ക്രീനാണ് ഇതിലേത്.

വീഡിയോകോളിംഗിന് സഹായിക്കുന്ന ക്യാമറ മുന്‍ഭാഗത്ത് മുകളിലെ മൂലയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 0.9 പിക്‌സലാണ് ഇതിന്റെ കപ്പാസിറ്റി. പിറകിലായി അഞ്ച് മെഗാപിക്‌സല്‍ ക്യാമറ വേറെയുമുണ്ട്. ഓട്ടോ ഫോക്കസ്, ജിയോടാഗിംഗ് സൗകര്യങ്ങളോടെയാണ് ഈ ക്യാമറയുടെ പ്രവര്‍ത്തനം.

സിഡിഎംഎ നെറ്റ്വര്‍ക്കിലാണ് ഈ ടാബ് ലറ്റിന്റെ പ്രവര്‍ത്തനം. ഈ വര്‍ഷത്തിന്റെ പകുതിയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉത്പന്നത്തിന്റെ വില വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

മറ്റ് പ്രത്യേകതകള്‍

  • ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8660

  • 1.2 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • 1ജിബി റാം

  • 32 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി

  • ഡബ്ല്യുലാന്‍, ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍

  • ലിഥിയം അയണ്‍ 4100mAh ബാറ്ററി

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot