കാറില്‍ നിന്ന് ഹ്യുണ്ടായ് ടാബ്‌ലറ്റുകളിലേക്ക്

Posted By:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

hyundai-ht-7b

hyundai-ht-7b

hyundai-ht-9b

hyundai-ht-9b

hyunday-ht-10b

hyunday-ht-10b
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹ്യുണ്ടായ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ചീറിപ്പാഞ്ഞുപോകുന്ന കാറുകളെയാണ് ഓര്‍ക്കുകയെങ്കിലും ഹ്യുണ്ടായുടെ മനസ്സില്‍ ഇപ്പോള്‍ മറ്റൊരാള്‍ കൂടി സ്ഥാനം നേടിയിരിക്കുന്നു. മറ്റാരുമല്ല, ടാബ്‌ലറ്റ് കമ്പ്യൂട്ടറാണത്, മാത്രമല്ല ആന്‍ഡ്രോയിഡ് ഐസിഎസിലാണ് ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക. റഷ്യന്‍ വിപണിയില്‍ ആദ്യ ഉത്പന്നം ഇറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍.

സെപ്തംബറില്‍ 7 ഇഞ്ച്, 9.7 ഇഞ്ച്. 10.1 ഇഞ്ച് ടാബ്‌ലറ്റുകളാണ് ഹ്യുണ്ടായില്‍ നിന്നും വിപണിയിലെത്തുക. ഹ്യുണ്ടായ് എച്ച്ടി-7ബി, എച്ച്ടി-9ബി, എച്ച്ടി-10ബി എന്നിവയാണ് ഈ മൂന്ന് ടാബ്‌ലറ്റുകള്‍. 1024x600 പിക്‌സല്‍ റെസലൂഷനിലെത്തുന്ന 7 ഇഞ്ച് ടാബ്‌ലറ്റാണ് എച്ച്ടി-7ബി. 2 മെഗാപിക്‌സല്‍ ക്യാമറ പിറകിലും വീഡിയോകോളിംഗിനായി 0.3 മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്. 1 ജിഗാഹെര്‍ട്‌സ് സാംസംഗ് പ്രോസസറിലെത്തുന്ന ടാബ്‌ലറ്റിന്റെ ഏകദേശ വില 180 ഡോളറാണ് (9,960 രൂപ). 8 ജിബി ഇന്റേണല്‍ മെമ്മറി ഈ ടാബ്‌ലറ്റിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 3ജി റേഡിയോ, നാവിടെല്‍ നാവിഗേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവ സഹിതം ഈ ടാബ് ലറ്റിന്റെ മറ്റൊരു വേര്‍ഷനും ഇറങ്ങുന്നുണ്ട്. 207 ഡോളറിനടുത്താണ് (11,457 രൂപയോളം) അതിന് വില.

9.7 ഇഞ്ച് സ്‌ക്രീന്‍ വരുന്ന എച്ച്ടി-9ബി 1024x768 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലെയിലാണ് എത്തുന്നത്. 1.2 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസറുള്ള ടാബിന്റെ ഇന്റേണല്‍ മെമ്മറി 16 ജിബിയാണ്. 2 മെഗാപിക്‌സല്‍ ക്യാമറ, 0.3 മെഗാപിക്‌സലുലള്ള മറ്റൊരു വീഡിയോ ക്യാമറ എന്നിവ സഹിതമെത്തുന്ന ടാബ്‌ലറ്റിന്റെ വില 270 ഡോളറാണ് (15,000 രൂപ).

എച്ച്ടി-10ബിയാണ് മൂന്നാമത്തെ ടാബ്‌ലറ്റ്. 1024x600 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലെയിലെത്തുന്ന ഈ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റിന്റെ സൗകര്യങ്ങള്‍ 9.7 ഇഞ്ച് മോഡലിന് തുല്യമാണ്. 311 ഡോളറിനടുത്ത് (17,300 രൂപ) വിലവരുന്ന ടാബ്‌ലറ്റാണിത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot