ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 8,999 രൂപ

By Bijesh
|

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഐബാള്‍ പുതിയൊരു വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു. സ്ലൈഡ് 3 ജി 7271 HD7 എന്നു പേരിട്ടിരിക്കുന്ന 7 ഇഞ്ച് ടാബ്ലറ്റിന് 8,999 രൂപയാണ് ഔദ്യോഗികമായി വിലയിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെയില്‍ 8,290 രൂപയ്ക്ക് ടാബ്ലറ്റ് ലഭ്യമാകും.

 
ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു

ഐബാള്‍ സ്ലൈഡ് 3 ജി 7271 HD 7 ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 2 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റ് 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. വോയിസ് കോളിംഗ് സംവിധാനമുള്ള ടാബ്ലറ്റ് ഡ്യുവല്‍ സിം ആണ്.

4 ജി.ബി. ഇന്റേണല്‍ മെമ്മറിയില്‍ 2 ജി.ബി. മാത്രമെ ഉപയോഗിക്കാന്‍ കഴിയു. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാം. ബാറ്ററി പവര്‍ 3000 mAh ആണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X