പുതുക്കിയ ഐബോള്‍ ടാബ്‌ലറ്റ് ഇന്ത്യയിലെത്തി

Posted By: Staff

പുതുക്കിയ ഐബോള്‍ ടാബ്‌ലറ്റ് ഇന്ത്യയിലെത്തി

ഐബോളിന്റെ ആന്‍ഡ്രോയിഡ് 2.4 വേര്‍ഷന്‍ അപ്‌ഡേറ്റഡ് ടാബ്‌ലറ്റായ ഐബോള്‍ സ്ലൈഡ് ഐ7218 ഇന്ത്യയിലെത്തി. എന്നാല്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്  ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ടാബ്‌ലറ്റ് എത്തുമെന്നായിരുന്നു ഐബോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പുതിയ അപ്‌ഡേഷനൊപ്പം ചില അധിക സൗകര്യങ്ങളും  കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഡാറ്റാ ട്രാന്‍സ്ഫറിന് സഹായിക്കുന്ന യുഎസ്ബി പോര്‍ട്ടാണ് പുതിയ ടാബ്‌ലറ്റില്‍ എത്തിയിട്ടുള്ള ഒരു സൗകര്യം. ടാബ്‌ലറ്റിന്റെ പിറകിലുള്ള 2 മെഗാപിക്‌സല്‍ ക്യാമറയ്ക്ക് പുറമെ വീഡിയോ കോളിംഗിന് സഹായിക്കുന്ന ഒരു വിജിഎ ക്യാമറ മുമ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ശബ്ദാനുഭവത്തിന് ഇരട്ട സ്പീക്കറുമായാണ് പുതുക്കിയ മോഡല്‍ എത്തുന്നത്.

പ്രധാന സവിശേഷതകള്‍

  • 7 ഇഞ്ച് ഡിസ്‌പ്ലെ

  • 450 ഗ്രാം ഭാരം

  • മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 1ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ8 പ്രോസസര്‍

  • 8ജിബി ഇ്‌ന്റേണല്‍ സ്‌റ്റോറേജ്

  • 3ജി പിന്തുണ

  • വില: 12,000 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot