ഐബെറി ഓക്‌സുസ് എഎക്‌സ്01: 5,990 രൂപയുള്ള ഐസിഎസ് ടാബ്‌ലറ്റ്

Posted By: Super

ഐബെറി ഓക്‌സുസ് എഎക്‌സ്01: 5,990 രൂപയുള്ള ഐസിഎസ് ടാബ്‌ലറ്റ്

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബെറിയുടെ വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് നിരയിലേക്ക് ഐബെറി ഓക്‌സുസ് എഎക്‌സ്01 കൂടി എത്തുന്നു. 5,999 രൂപയുടെ ഐസിഎസ് ടാബ്‌ലറ്റാണിത്. വെഫൈ ടാബ്‌ലറ്റായ എക്‌സ്01 ഇന്ത്യയില്‍ ജൂലൈ ആദ്യവാരത്തില്‍ എത്തുന്നതാണ്.

7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ടാബ്‌ലറ്റില്‍ 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസറാണ് പ്രവര്‍ത്തിക്കുന്നത്. മാലി 400 ഗ്രാഫിക് പ്രോസസര്‍ മികച്ച ഗ്രാഫിക് പിന്തുണ നല്‍കുന്നതിനായി ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വീഡിയോകോളിംഗിന് സഹായിക്കുന്ന ഒരു ക്യാമറ ടാബ്‌ലറ്റിന്റെ മുന്‍ഭാഗത്തായുണ്ട്.

800x480 പിക്‌സലാണ് ഇതിന്റെ ഡിസ്‌പ്ലെ റെസലൂഷന്‍. 1 ജിബി ഡിഡിആര്‍3 റാം സ്റ്റോറേജും ടാബ്‌ലറ്റ് വാഗ്ദാനം ചെയ്യുന്നു. ഇന്റേണല്‍ മെമ്മറി 4 ജിബിയുണ്ടെങ്കിലും 32 ജിബി വരെ പരമാവധി മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വിപുലപ്പെടുത്താനും സാധിക്കും. ഒരു മിനി എച്ച്ഡിഎംഐ പോര്‍ട്ടും ഇതിലുണ്ട്. യുഎസ്ബി ഡോങ്കിള്‍ വഴി 3ജി പിന്തുണയും ലഭിക്കും.

ഇതിന് മുമ്പ് ഓക്‌സുസ് എഎക്‌സ് നിരയില്‍ രണ്ട് ടാബ്‌ലറ്റുകള്‍ കൂടി ഐബെറി ഇറക്കിയിരുന്നു. ഓക്‌സുസ് എഎക്‌സ് 02, ഓക്‌സുസ് എഎക്‌സ് 03ജി എന്നിവയാണവ. അവയുടെ സവിശേഷതകള്‍ ഇവിടെ നിന്നറിയാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot