ഐബെറിയില്‍ നിന്ന് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റ്

Posted By: Staff

ഐബെറിയില്‍ നിന്ന് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റ്

ഇന്ത്യന്‍ കമ്പനിയായ ഐബെറിയില്‍ നിന്ന് വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് എത്തി. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസ് (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) അഥവാ ആന്‍ഡ്രോയിഡ് 4ല്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് നല്‍കിയിരിക്കുന്ന പേര് ഐബെറി ഓക്‌സസ് എഎക്‌സ02 എന്നാണ്. 9,990 രൂപയ്ക്കാണ് ഇത് വില്പനക്കെത്തുന്നത്.

7 ഇഞ്ച് ഡിസ്‌പ്ലെ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനുള്ള ഐബെറി ഓക്‌സസില്‍ 1 ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ട്ടക്‌സ് എ8 പ്രോസസറാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ 32 ജിബി വരെ സ്‌റ്റോറേജ് ഓക്‌സസ് എഎക്‌സ്02വില്‍ സാധിക്കും.

മറ്റ് ഉപകരണങ്ങളുമായി എളുപ്പം കണക്റ്റ് ചെയ്യാനായി ഒരു മിനി യുഎസ്ബി പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ എച്ച്ഡിഎംഐ ഔട്ട്പുട്ട് ഉപയോഗിച്ച് ടിവിയുമായി കണക്റ്റ് ചെയ്ത് എച്ച്ഡി വീഡിയോകള്‍ കാണാനുമാകും.

ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും കമ്പനിയുടെ റീട്ടെയില്‍ പാര്‍ട്ണര്‍മാര്‍ വഴിയും ഐബെറി ടാബ്‌ലറ്റ് വാങ്ങാനാകും. 1 വര്‍ഷത്തെ വാറന്റി സഹിതമാണ് ഉത്പന്നം എത്തുന്നത്.


Please Wait while comments are loading...

Social Counting