ഐബെറി ഓക്‌സുസ് എഎക്‌സ്03ജി ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ഇന്ത്യയില്‍

Posted By: Super

ഐബെറി ഓക്‌സുസ് എഎക്‌സ്03ജി ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ഇന്ത്യയില്‍

ഇന്ത്യന്‍ ടാബ്‌ലറ്റ് കമ്പനിയായ ഐബെറിയില്‍ നിന്ന് വിലക്കുറവുമായി പുതിയ ടാബ്‌ലറ്റ്. ആന്‍ഡ്രോയിഡ് ഐസിഎസ് പ്ലാറ്റ്‌ഫോമില്‍ ഇറക്കുന്ന രണ്ടാമത്തെ ടാബ്‌ലറ്റുമായാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി എത്തിയിരിക്കുന്നത്. ഐബെറി ഓക്‌സുസ് എഎക്‌സ്03ജി എന്ന പേരിലെത്തുന്ന ടാബ്‌ലറ്റ് 24 ജിബി ഇന്റേണല്‍ മെമ്മറിയുമായാണ് എത്തുന്നത്. ഇതിന് മുമ്പ് എഎക്‌സ്02 എന്ന ടാബ്‌ലറ്റ് ഐബെറി ഇറക്കിയിരുന്നു.

ബ്ലൂടൂത്ത്, 3ജി സിം പിന്തുണ എന്നിവയുമായെത്തുന്ന ഐബെറിയ്ക്ക് 7 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെയാണുള്ളത്. 800x480 പിക്‌സല്‍ റെസലൂഷനാണ് ഡിസ്‌പ്ലെയുടേത്. 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ എആര്‍എം കോര്‍ടക്‌സ് എ8 പ്രോസസര്‍, ഗ്രാഫിക് ചിപ് എന്നിവയെ കൂടാതെ ഒരു മിനി യുഎസ്ബി പോര്‍ട്ട്, എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട് എന്നിവയും ഉണ്ട്. ഓണ്‍ലൈന്‍ വഴിയും രാജ്യത്തുടനീളമുള്ള 24ഓളം റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും ടാബ്‌ലറ്റ് ലഭിക്കും.

ഒരു വര്‍ഷത്തെ വാറന്റി സഹിതമാണ് ടാബ്‌ലറ്റ് എത്തുന്നത്. വില: 9,990 രൂപ. ഓക്‌സുസ് എഎക്‌സ്02വിന്റെ വില 9,990 രൂപയില്‍ നിന്ന് 7,990 രൂപയാക്കി കുറച്ചതായും ഐബെറി അറിയിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot