Home
Computer

ലോകത്തിലെ ഏറ്റവും ചെറിയ പിസി, നിര്‍മ്മാണ ചിലവ് 7 രൂപ!!

By Samuel P Mohan

ഐബിഎം ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ വികസിപ്പിച്ചു. ഇതിന് 1mm x 1mm സൈസാണ്, അതായത് ഉപ്പ് ധാന്യത്തേക്കാളും ചെറുത്. എന്നാല്‍ വലുപ്പത്തില്‍ മാത്രമല്ല ചെറുത്. ഈ കമ്പ്യൂട്ടറിന്റെ നിര്‍മ്മാണ ചിലവ് കേവലം ഏഴു രൂപ മാത്രം.

ലോകത്തിലെ ഏറ്റവും ചെറിയ പിസി, നിര്‍മ്മാണ ചിലവ് 7 രൂപ!!

x86 ശേഷിയുളള ചിപ്പ് ഉള്‍ക്കൊളളിച്ചാണ് ഐബിഎം ഈ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. പത്ത് ലക്ഷം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കമ്പ്യൂട്ടര്‍ കാണാന്‍ ഒരു മൈക്രോസ്‌കോപ്പിന്റെ സഹായം വേണം.

ഇതിന്റെ കാര്യക്ഷമത

ഇതിന്റെ കാര്യക്ഷമത

ഈ ധാന്യ വലുപ്പത്തിലുളള കമ്പ്യൂട്ടര്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. വിശകലനവിദഗ്ദ്ധന്‍മാര്‍ പറയുന്നത് ഈ പിസിയുടെ വലുപ്പം മാത്രമേ കുറവുളളൂ എന്നാല്‍ പ്രവര്‍ത്തനത്തില്‍ ഇതിന്റെ മിടുക്ക് ഏവരേയും ഞെട്ടിപ്പിക്കുമെന്നാണ്.

5 ഇന്‍ 5 പ്രൊജക്ട്

5 ഇന്‍ 5 പ്രൊജക്ട്

ഐബിഎമ്മിന്റെ 5 ഇന്‍ 5 പ്രൊജക്ടിന്റെ ഭാഗമായാണ് ഇത്രയും ചെറിയ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. 5 ഇന്‍ 5 പ്രോജക്ട് എന്നു പറഞ്ഞാല്‍ ഭാവിയില്‍ അഞ്ച് ടെക്‌നോളജികളില്‍ ഐബിഎം നടത്തുന്ന പരീക്ഷണങ്ങളാണ്. അതായത് AI, ബ്ലോക്ക് ചെയിന്‍, എന്‍ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംസ്, ക്രിപ്‌റ്റോ ആങ്കേഴ്‌സ് എന്നിവ.

 സവിശേഷതകള്‍

സവിശേഷതകള്‍

നിരീക്ഷണത്തിനും ആശയവിനിമത്തിനും ശേഷിയുളളതാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍. സ്റ്റാറ്റിക് റാം ആണ് മെമ്മറിയായി ഇതില്‍ ഉപയോഗിക്കുന്നത്. എല്‍ഇഡി ലൈറ്റും സെന്‍സറും ഉപയോഗിച്ചാണ് ഇതില്‍ കമ്മ്യൂണിക്കേഷന്‍ നടത്തുന്നത്. കൂടാതെ സോളാര്‍ സെല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 12.5എംഎം OLED ഡിസ്‌പ്ലേ, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്.

More from GizBot

Best Mobiles in India

English summary
IBM has showcased the world's smallest computer, it is so small that you'll need a microscope to look at them properly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X