ഐഡൊലിയന്‍ ടോര്‍ബോടാബ് സി8 ഇന്ത്യയിലെത്തുമോ?

Posted By:

ഐഡൊലിയന്‍ ടോര്‍ബോടാബ് സി8 ഇന്ത്യയിലെത്തുമോ?

ആഗോള വിപണിയില്‍ ഒരു വിജയമാകുകയും ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ എത്തുകയും ചെയ്യാത്ത നിരവധി ഗാഡ്ജറ്റുകള്‍ ഉണ്ട്.  ഉദാഹരണത്തിന് ഐഡൊല്‍പാഡ്.  ഐഡൊലിയന്‍ പുറത്തിറക്കിയിരിക്കുന്ന ഈ ടാബ്‌ലറ്റ് ഏറെ സ്വീകാര്യത നേടിയ ഒരു ഉല്‍പന്നമാണ്.

ഐഡൊല്‍പാഡിന്റെ വിജയത്തിന് ശേഷം പുതിയൊരു ടാബ്‌ലറ്റു കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് ഐഡൊലിയന്‍.  ആദ്യത്തെ മോഡല്‍ ഇത്ര വലിയ വിജയമായിട്ടും അത് ഇന്ത്യക്കാര്‍ക്കു കണി കാണാന്‍ കിട്ടിയിട്ടില്ല.  അതിനാല്‍ രണ്ടാമത്തെ മോഡലും ഇന്ത്യന്‍ വിപണിയിലേക്ക് പ്രതീക്ഷിക്കണ്ട.

ഐഡൊലിയന്‍ ടോര്‍ബോടാബ് സി8 ഒരു കരുത്തന്‍ ടാബ്‌ലറ്റ് ആണ്.  വളരെ വേഗത്തില്‍ മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ച വെക്കും.  ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

ഐഡൊലിയന്‍ ടോര്‍ബോടാബ് സി8 ആമസോണ്‍ വഴി വാങ്ങാവുന്നതാണ്.

ഫീച്ചറുകള്‍:

 • 1.5 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • 512 എംബി റാം

 • 7 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍

 • ഗൈറോ സെന്‍സര്‍

 • ഫ്രണ്ട് ക്യാമറ

 • ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • എച്ച്ഡിഎംഐ ഔട്ട്പുട്ട്

 • വൈഫൈ കണക്റ്റിവിറ്റി

 • 5 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ്

 • 2160പി സൂപ്പര്‍ എച്ച്ഡി, 3ഡി സപ്പോര്‍ട്ട്

 • ആന്‍ഡ്രോയിഡ് വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഡേറ്റ് ചെയ്യും.
ഐഡൊലിയന്‍ ടോര്‍ബോടാബ് സി8ന്റെ എല്ലാ ഫീച്ചറുകളും അറിവായിട്ടില്ലെങ്കിലും, അതേ വിലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ടാബ്‌ലറ്റ് ആയിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒതുക്കമുള്ള ഡിസൈനുള്ള ഈ ടാബ്‌ലറ്റ് കൊണ്ടു നടക്കാന്‍ വളരെ സൗകര്യപ്രദമാണ്.  1.5 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 512 എംബി റാം, കോര്‍ട്ടെക്‌സ് എ8 ചിപ്‌സെറ്റ് എന്നിവയുടെ സപ്പോര്‍ട്ട് ഇതിനെ വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ പ്രാപ്തമാക്കുന്നു.

2160പി റെസൊലൂഷനുള്ള സൂപ്പര്‍ എച്ച്ഡി വീഡിയോ, 3ഡി വീഡിയോ എന്നിവ സപ്പോര്‍ട്ട് ചെയ്യും ഐഡൊലിയന്‍ ടോര്‍ബോടാബ്.  വലരെ ശക്തമായ ഒരു ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റും ഇതിനൊപ്പം പ്രതീക്ഷിക്കുന്നുണ്ട്.

വൈകാതെ ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും എന്നു പ്രതാക്ഷിക്കപ്പെടുന്ന ഈ ഐഡൊലിയന്‍ ടാബ്‌ലറ്റിന്റെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot