ടാബ്പ്ലസ് റിയോ, ഒരു 7 ഇഞ്ച് ഇന്ത്യന്‍ ടാബ്‌ലറ്റ്

Posted By: Staff

ടാബ്പ്ലസ് റിയോ, ഒരു 7 ഇഞ്ച് ഇന്ത്യന്‍ ടാബ്‌ലറ്റ്

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ഡിജിറ്റല്‍ വേവ്‌സ് വെറും 7 ഇഞ്ച് മാത്രമുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിക്കുന്നു.  ടാബ്പ്ലസ് റിയോ എന്നാണ് ഈ ഇന്ത്യക്കാരനായ ടാബ്‌ലറ്റിന് നല്‍കിയിരിക്കുന്ന പേര്.

വളരെ മികച്ച ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സ്‌പെസിഫിക്കേഷനുകളാണ് ടാബ്പ്ലസ് റിയോ ടാബ്‌ലറ്റിനുള്ളത്.  മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന 1 ജിഗാഹെര്‍ഡ്‌സ് എ9 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ടാബ്‌ലറ്റിന്.  മാലി 400 ഗ്രാഫിക്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഈ ഭാരതീയനുണ്ട്.

ഫീച്ചറുകള്‍:

  • 5 പോയിന്റ് ടച്ച് സൗകര്യമുള്ള 7 ഇഞ്ച് സ്‌ക്രീന്‍

  • 350 ഗ്രാം ഭാരം

  • 203 എംഎം നീളം, 120 എംഎം വീതി, 13 എംഎം കട്ടി

  • ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം

  • 1 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് എ9 പ്രോസസ്സര്‍

  • 512 എംബി ഡിഡിആര്‍2 മെമ്മറി

  • എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • വീഡിയോ ചാറ്റിംഗിന് ഫ്രണ്ട് ക്യാമറ

ഇതിന്റെ 7 ഇഞ്ച് സ്‌ക്രീനിന് 5 പോയിന്റ് ടച്ച് സൗകര്യം ഉള്ളതിനാല്‍ വളരെ മികച്ച ടച്ച് അനുഭവമായിരിക്കും ഈ ടാബ്‌ലറ്റില്‍.  ഹൈ ഡെഫനിഷന്‍ ഇന്‍ബില്‍ട്ട് ഫ്ലാഷ് 11, വീഡിയോ ചാറ്റ് ഫീച്ചര്‍ എന്നിവ ഈ 7 ഇഞ്ചുള്ള ഇന്ത്യക്കാരന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

4 സ്ലൈഡ് ഗ്രാവിറ്റി സെന്‍സറുകളുണ്ട് ടാബ്പ്ലസ് റിയോ ടാബ്‌ലറ്റില്‍.  വൈഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഫീച്ചറുകളും ഉണ്ട് ഈ ടാബ്‌ലറ്റ് കമ്പ്യൂട്ടറില്‍.  അതുപോലെ യുഎസ്ബി സ്ലോട്ടും ഇതിലുണ്ട്.

മികച്ച ബാറ്ററി ബാക്ക്അപ്പ് ഉറപ്പാക്കുന്ന 3,000 mAh ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ഒരു വര്‍ഷത്തെ വാറന്റിയോടെയുണ്ട് ബാറ്ററിയ്ക്ക്.

തല്‍ക്കാലം ടാബ്പ്ലസ് റിയോ കമ്പനിയുടെ ബാംഗ്ലൂറിലെ ഓഫീസ് വഴിയെ വാങ്ങാന്‍ സാധിക്കുകയുള്ളൂ.  10.200 രൂപയാണ് ടാബ്പ്ലസ് റിയോയുടെ വില.

കൂടുതല്‍ മികച്ച ഫീച്ചറുകലുള്ള കുറച്ചു കൂടി വലിപ്പത്തില്‍ ടാബ്‌ലറ്റ് ഇറക്കണം അധികം വൈകാതെ എന്നൊരു ഉദ്ദേശം ഉണ്ട് ഡിജിറ്റല്‍ വേവ്‌സിന്.  ആപ്പിള്‍, മെര്‍ക്കുറി തുടങ്ങിയ കമ്പനികലുടെ ഉല്‍പന്നങ്ങളുടെ വിതരണം നടത്തുന്നുണ്ട് നിലവില്‍ ഡിജിറ്റല്‍ വേവ്‌സ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot