മേശയുടെ വലിപ്പത്തില്‍ ഒരു ടാബ്ലറ്റ്... കണ്ടുനോക്കു

Posted By:

ടാബ്ലറ്റുകള്‍ ഇന്ന് സര്‍വസാധാരണമാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള, വിവിധ ഡിസൈനിലും സൈസിലുമുള്ള എത്രയോ ടാബ്ലറ്റുകള്‍ വിപണിയില്‍ ഉണ്ട്.. എന്നാല്‍ ഒരു മേശയുടെ വലിപ്പമുള്ള ടാബ്ലറ്റ് കണ്ടിട്ടുണ്ടോ? കാണാന്‍ വഴിയില്ല.

ഇപ്പോള്‍ അത്തരമൊരു ടാബ്ലറ്റ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നു. കോഫിടേബിള്‍ ടാബ്ലറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ടേബിള്‍ പോലെ വയ്ക്കാവുന്ന ഒന്നാണ് ഇത്. 46 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ടാബ്ലറ്റിനുള്ളത്. ഒരു സോഫയുടെ വലിപ്പം. ഇഡിയം എന്ന കമ്പനി പുറത്തിറക്കിയ ഈ കോഫി ടേബിളിന്റെ വില 6950 ഡോളര്‍ (4,18,737 രൂപ) ആണ്.

വിന്‍ഡോസ് 7, വിന്‍ഡോസ് 8 അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ് കാറ്റ് ഒ.എസിലാണ് ഈ ഭീമന്‍ ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത്. 32, 46 ഇഞ്ച് സൈസുകളില്‍ ടാബ്ലറ്റ് ലഭിക്കും. വിലയ്ക്കുവാങ്ങാന്‍ പ്രയാസമുള്ളവര്‍ക്ക് ടാബ്ലറ്റ് വാടകയ്ക്കും നല്‍കുന്നുണ്ട്. യു.എസിലും കാനഡയിലും ആണ് നിലവില്‍ ടാബ്ലറ്റ് വില്‍ക്കുന്നത്.

ടാബ്ലറ്റിന്റെ ചിത്രങ്ങളും കൂടുതല്‍ വിശേഷങ്ങളും ചുവടെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

46 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ ടാബ്ലറ്റ് ടച്ച് സ്‌ക്രീനുള്ള മേശപോലെ ഉപയോഗിക്കാം. ബ്രൗസിംഗും ഗെയിമിംഗും ഉള്‍പ്പെടെ ഒരു ടാബ്ലറ്റിന്റെ എല്ലാ ഉപയോഗവും സാധ്യമാവുകയും ചെയ്യും. കോഫി ടേബിള്‍ ടാബ്ലറ്റ് എന്നാണ് അറിയപ്പെടുന്നത്.

 

#2

ഒരു സാധാരണ സോഫയേക്കാള്‍ വലിപ്പമുണ്ട് ഈ ടാബ്ലറ്റിന്.

 

#3

സാധാരണ കമ്പ്യൂട്ടറോ ലാപ്‌ടോപോ ടാബ്ലറ്റോ ഉപയോഗിക്കുന്നതില്‍ നിന്നു വ്യത്യസ്തമായ ഒരനുഭവമാണ് ഈ ടാബ്ലറ്റ് നല്‍കു.

 

#4

6950 ഡോളര്‍ ആണ് വില. അതായത് ഏകദേശം 4,18,737 രൂപ. വിലയ്ക്കു വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാടകയ്ക്കും കോഫിടേബിള്‍ ടാബ്ലറ്റ് ലഭിക്കും.

 

#5

കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot