ഇലവൻത്ത് ജനറേഷൻ ഇന്റൽ സിപിയുള്ള കരുത്തുറ്റ ഇന്റൽ എൻ‌യുസി 11 എക്‌സ്ട്രീം കിറ്റ് അവതരിപ്പിച്ചു

|

നിരവധി പിസി ആക്സസറികൾ നമ്മൾ വിപണിയിൽ കണ്ടുകഴിഞ്ഞു. അവയിൽ ചിലത് വളരെയധികം അത്ഭുതമുണർത്തുന്നതും മികച്ച അസ്സംബ്ലിങ്ങുമായി വരുന്നു. അത്തരത്തിൽ ഇപ്പോൾ കമ്പനി മറ്റൊരു പിസി ഇന്റൽ ആക്സസറിയും അവതരിപ്പിച്ചിരിക്കുകയാണ്. 'ബീസ്റ്റ് കാന്യോൺ' എന്ന കോഡ്നാമമുള്ള എൻ‌യു‌സി 11 എക്‌സ്ട്രീം കിറ്റ് കോം‌പാക്റ്റ് പിസി ഇന്റൽ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. ആവശ്യത്തിൽ കൂടുതൽ വലിപ്പത്തിൽ വരുന്ന ഗ്രാഫിക്‌സ് കാർഡ് ഇൻസ്റ്റാൾ ചെയ്യാൻ സൗകര്യമുള്ള ഇന്റലിൽ നിന്നുള്ള ഇലവൻത്ത് ജനറേഷൻ സിപിയുകളെ അടിസ്ഥാനമാക്കിയാണ് ഇന്റൽ എൻയുസി 11 ഇപ്പോൾ കമ്പനി സാങ്കേതികലോകത്ത് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാത്തിനും പുറമെ, മറ്റേതൊരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിനെയും പോലെ മികച്ച സീരീസ് ഐ / ഒയും എൻ‌യുസി 11 ഇതിൽ നൽകിയിട്ടുണ്ട് എന്നുള്ള കാര്യം എടുത്തുപറയേണ്ടതാണ്.

 

ഇലവൻത്ത് ജനറേഷൻ ഇന്റൽ സിപിയുള്ള കരുത്തുറ്റ ഇന്റൽ എൻ‌യുസി 11 എക്‌സ്ട്രീം കിറ്റ് അവതരിപ്പിച്ചു

എൻ‌യു‌സി 11 ൻറെ മുൻ‌ഭാഗം നിങ്ങളുടെ ഇഷ്ടപ്രകാരം മാറ്റം വരുത്താവുന്ന ആർ‌ജിബി ലൈറ്റിംഗുള്ള സ്‌ക്കൽ ലോഗോ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. കേസിൻറെ മുൻവശത്ത് രണ്ട് യുഎസ്ബി പോർട്ടുകളും ഉണ്ട്. അതേസമയം ഐ / ഒയുടെ ഭൂരിഭാഗവും ലാൻ പോർട്ട് ഉൾപ്പെടെ പിന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്, കൂടാതെ എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി-എ പോർട്ട്, തണ്ടർബോൾട്ട് 4 സപ്പോർട്ടുള്ള രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയുമുണ്ട്. ഇന്റൽ എൻ‌യു‌സി 11 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഇന്റൽ എൻ‌യു‌സി 11: പ്രധാനപ്പെട്ട സവിശേഷതകൾ
 

ഇന്റൽ എൻ‌യു‌സി 11: പ്രധാനപ്പെട്ട സവിശേഷതകൾ

രണ്ട് ഓപ്ഷനുകളിലാണ് ഇന്റൽ എൻ‌യുസി 11 എക്‌സ്ട്രീം കിറ്റ് വിപണിയിൽ വരുന്നത്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7-11700B ആണ് ബേസ് മോഡലിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഏറ്റവും ഉയർന്ന മോഡലിൽ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i9-11900KB സിപിയുമുണ്ട്. രണ്ട് സിപിയുകളും 8 കോർ, 16-ത്രെഡ് കോൺഫിഗറേഷനും, കോർ i7-11700B 4.9GHz പരമാവധി സിപിയു ക്ലോക്ക് വേഗതയും നൽകുന്നു. അതേസമയം കോർ i9-11900KB 5.0GHz വരെയും വേഗത നൽകുന്നുണ്ട്. രണ്ട് വേരിയന്റുകളും 1.45GHz ക്ലോക്ക് സ്പീഡുള്ള ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സിലാണ് വരുന്നത്. 16 പാതകൾ വരെയുള്ള ഒരു PICe Gen4 സ്ലോട്ടും എൻ‌യുസി 11 ന് ഡ്യൂവൽ SODIMM സ്ലോട്ടുമുണ്ട്. ഇത് 64 ജിബി വരെ 3200 MT / s DDR4 മെമ്മറി സപ്പോർട്ട് ചെയ്യുന്നു.

ഇലവൻത്ത് ജനറേഷൻ ഇന്റൽ സിപിയുള്ള കരുത്തുറ്റ ഇന്റൽ എൻ‌യുസി 11 എക്‌സ്ട്രീം കിറ്റ് അവതരിപ്പിച്ചു

എൻ‌യു‌സി 11 എക്സ്ട്രീം കിറ്റ് നാല് എം.2 സ്ലോട്ടുകൾ ഉൾപ്പെടുത്തുന്നു. സ്ലോട്ടുകളിലൊന്ന് സിപിയുവുമായി നേരിട്ട് ബന്ധിപ്പിച്ച് പിസിഐഇ ജെൻ 4 വേഗത നൽകുന്നു, പിസിഐഇ ജെൻ 3 അല്ലെങ്കിൽ സാറ്റ 3 അടിസ്ഥാനമാക്കി രണ്ട് എം 2 സ്ലോട്ടുകളും, ഇന്റൽ ഒപ്റ്റെയ്ൻ മെമ്മറിയ്ക്കായി ഒരു സ്ലോട്ടുമുണ്ട്. ഇതൊരു എൻ‌യു‌സി ഡിവൈസ് ആയതിനാൽ സ്റ്റോറേജ്, റാം, ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരും. ഇത് ഒരു കേസ്, മദർബോർഡ്, പിഎസ്യു, ഒരു സിപിയു എന്നിവയുമായി വരുന്നു. എൻ‌യു‌സി 11 എക്‌സ്‌ട്രീം കിറ്റിൽ 80+ ഗോൾഡ് സർട്ടിഫിക്കേഷനോടുകൂടിയ 650W പവർ സപ്ലൈ നൽകിയിരിക്കുന്നു. കൂടാതെ, 300W മുതൽ 400W വരെ വൈദ്യുതി ആവശ്യമായി വരുന്ന ഒരു ജിപിയുവിന് ഒരു തടസവും കൂടാതെ വൈദ്യുതി നൽകാൻ കഴിയണം.

ഇന്റൽ എൻ‌യു‌സി 11: വിലയും ലഭ്യതയും

ഇന്റൽ എൻ‌യു‌സി 11: വിലയും ലഭ്യതയും

ഇന്റൽ കോർ i7-11700B അടിസ്ഥാനമാക്കിയുള്ള ഇന്റൽ എൻ‌യു‌സി 11 എക്‌സ്ട്രീം കിറ്റ് 1,150 ഡോളർ (~85,408) വിലയിൽ റീട്ടെയിൽ ചെയ്യുന്നു. ഇന്റൽ എൻ‌യു‌സി 11 ന് ഇന്റൽ കോർ i9-11900KBയുടെ വില 1,350 ഡോളർ (1, 1,00,261) നൽകിയിരിക്കുന്നു. രണ്ട് മോഡലുകളും ക്യു 3 2021 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്ക്കായി ലഭ്യമാകും. നിലവിൽ, ഇന്ത്യയിൽ ഇന്റൽ എൻ‌യുസി 11 ൻറെ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഇതുവരെ ഒരു വിവരവും കമ്പനി നൽകിയിട്ടില്ല. ഇന്റൽ എൻ‌യു‌സി 11 ഇപ്പോൾ വിപണിയിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കരുത്തുറ്റതും മികച്ച കോൺഫിഗറേഷനുമായി വരുന്ന ഒരു പിസി ഇന്റൽ ആക്സസറിയാണ്. നൽകുന്ന വിലയ്ക്ക് നിങ്ങൾക്ക് ഏറ്റവും മികച്ച ഇന്റൽ ആക്സസറി പെർഫോമൻസ് അനുഭവിച്ചറിയുവാൻ സാധിക്കും.

Best Mobiles in India

English summary
The Intel NUC 11 Extreme Kit tiny PC, nicknamed Beast Canyon, has been officially released. The Intel NUC 11 is based on Intel's 11th Generation CPUs and has enough room for a full-sized graphics card to be installed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X