ആപ്പിള്‍ ഐപാഡ് 3 ഇഗ്‌സോ ഡിസ്‌പ്ലേയുമായി ഫെബ്രുവരി 24ന്?

Posted By:

ആപ്പിള്‍ ഐപാഡ് 3 ഇഗ്‌സോ ഡിസ്‌പ്ലേയുമായി ഫെബ്രുവരി 24ന്?

ആപ്പിള്‍ ഐപാഡ് 3 പുറത്തിറക്കാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചതുമുതല്‍ പതിവു പോലം ഗാഡ്ജറ്റ് ലോകം ഊഹാപോഹങ്ങള്‍ കൊണ്ടു നിറഞ്ഞു.  ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഡിജിടൈംസില്‍ നിന്നും ആണ്.  പുതിയ ആപ്പിള്‍ ഐപാഡിന്റെ ഡിസ്‌പ്ലേ ഇഗ്‌സോ ഡിസ്‌പ്ലേ പാനല്‍ ആയിരിക്കും എന്നതാണ് ഈ പുതിയ റിപ്പോര്‍ട്ട്.

ഇഗ്‌സോ എന്നത് ഇന്‍ഡിയം ഗാലിയം സിങ്ക് ഓക്‌സൈഡിന്റെ ചുരുക്കരൂപമാണ്.  നിലവില്‍ ഐപാഡ്, ഐപാഡ് 2, ഐഫോണ്‍ 4, ഐഫോണ്‍ 4എസ് തുടങ്ങിയ ആപ്പിള്‍ ഉല്‍പന്നങ്ങളുടെയെല്ലാം ഇന്‍-പ്ലെയിന്‍ സ്വിച്ചിംഗ് ഡിസ്‌പ്ലേ പാനല്‍ ആയിരുന്നു.  അവയെല്ലാം  ഉന്നത ഗുണനിവാരം പുലര്‍ത്തുന്ന ഡിസ്‌പ്ലേകള്‍ തന്നെയാണു താനും.

ആപ്പിള്‍ ഐഫോണ്‍ 4, ഐഫോണ്‍ 4എസ് എന്നിവയുെട റെറ്റിന ഡിസ്‌പ്ലേ മറ്റേതൊരു സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയേക്കാളും മികച്ചവയാണ്.  അപ്പോള്‍ പിന്നെ അതിനേക്കാളും മികച്ച ഡിസ്‌പ്ലേ എന്നു പറയുമ്പോള്‍ എത്രത്തോളം മികച്ചതായിരിക്കും!

ഓരോ ഇഞ്ചിലും 300 പിക്‌സല്‍ തോതിലാണ് ഇഗ്‌സോ ഡിസ്‌പ്ലേയില്‍ റെസൊലൂഷന്‍.  ഇപ്പോള്‍ നിലവിലുള്ള എല്ലാ ഹാന്‍ഡ്‌സെറ്റുകളുടെയും ഡിസ്‌പ്ലേകള്‍ക്ക് ഇതിന്റെ പകുതി മാത്രമേ ഡെന്‍സിറ്റിയുള്ളൂ.

ഈ പുതിയ സ്‌ക്രീനിന്റെ മറ്റൊരു പ്രത്യേകത ഇതിന് വളരെ കുറച്ച് വൈദ്യുതി മാത്രം മതിയാകും എന്നതാണ്.  ഐപിഎസ് ഡിസ്‌പ്ലേകളേക്കാള്‍ കട്ടി കുറവായിരിക്കും ഇഗ്‌സോ ഡിസ്‌പ്ലേകള്‍ക്ക്.  ഇത് ഐപാഡിന്റെ ആകെയുള്ള വലിപ്പവും കുറയുന്നതിന് കാരണമാകും.

മറ്റൊരു പ്രധാന സവിശേഷത സാധാരണ ഡിസ്‌പ്ലേയേക്കാളും നിര്‍മ്മാണ ചിലവ് കുവാണ് ഈ ഇഗ്‌സോ ഡിസ്‌പ്ലേകള്‍ക്ക് എന്നതാണ്.  ഷാര്‍പ്പിനെയാണ് ഈ പുതിയ ഡിസ്‌പ്ലേകളുടെ നിര്‍മ്മാണ ചുമതല ഏല്‍പിച്ചിരിക്കുന്നത്.

ഷാര്‍പ് ഡിസ്‌പ്ലേയുടെ നിര്‍മ്മാണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  അതു വാസ്തവമാണെങ്കില്‍ ഐപാഡ് 3യുടെ രംഗപ്രവേശനം ഉടന്‍ തന്നെ പ്രതീക്ഷിക്കാം.  ഫെബ്രുവരി 24ന് ഈ പുതിയ ആപ്പിള്‍ ഉല്‍പന്നം പുറത്തിറങ്ങും എന്നും ശ്രുതിയുണ്ട്.

ഫെബ്രുവരി 24ന്റെ പ്രത്യേകത അന്ന് സ്റ്റീവ് ജോബ്‌സിന്റെ ജന്മദിനമാണ് എന്നതാണ്.  അതുകൊണ്ടു തന്നെയായിരിക്കും ഐപാഡ് 3 അന്നുതന്നെ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്നത്.  ജനുവരിയില്‍ നടക്കാനിരിക്കുന്ന കണ്‍സ്ൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഇതിന്റെ ലോഞ്ച് ഉണ്ടാകും എന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot