ഐപാഡിനോട് മത്സരിക്കാന്‍ പുതിയ ആശയങ്ങള്‍ പരീക്ഷിച്ച് സാംസംഗും തോഷിബയും

Posted By: Super

ഐപാഡിനോട് മത്സരിക്കാന്‍ പുതിയ ആശയങ്ങള്‍ പരീക്ഷിച്ച് സാംസംഗും തോഷിബയും

ടാബ്‌ലറ്റ് വിപണിയില്‍ ഐപാഡ് നേടിയെടുത്ത സ്ഥാനം പിടിച്ചടക്കുക എന്ന ലക്ഷ്യവുമായാണ് ഓരോ കമ്പനികളും അവരുടെ ഉത്പന്നത്തെ പരിചയപ്പെടുത്താറുള്ളത്. തൊട്ടുമുമ്പിലെ എതിരാളികളെ തോല്‍പിക്കുകയാണ് ആദ്യത്തെ പദ്ധതിയെങ്കിലും ഐപാഡിന്റെ സ്ഥാനമാണ് ഈ ഓരോ കമ്പനികളും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ വളരെ വിരളമായതും ആരും പരീക്ഷിക്കാത്തതുമായ സവിശേഷതകള്‍ അവര്‍ സ്വന്തം ഉത്പന്നങ്ങളില്‍ പരീക്ഷിക്കുന്നു.

സാംസംഗും തോഷിബയുമാണ് ടാബ്‌ലറ്റ് മത്സരത്തിന് നൂതന ആശയങ്ങളെ അടുത്തിടെ അവതരിപ്പിച്ചത്. ആപ്പിള്‍ ഐപാഡ് തന്നെ പ്രധാന എതിരാളിയായി കാണുന്ന സാംസംഗ് ഗാലക്‌സി ടാബ്‌ലറ്റ് ശ്രേണിയിലേക്ക് പുതിയ മോഡലുകള്‍ എത്തുകയാണ്. യൂണിവേഴ്‌സല്‍ റിമോട്ട് കണ്‍ട്രോള്‍ സൗകര്യം കൂടി ഉള്‍പ്പെടുത്തിയുള്ള ടാബ്‌ലറ്റുകളാണ് സാംസംഗ് ഇറക്കുന്നത്. ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകളെ നിയന്ത്രിക്കാന്‍ ഇവയ്ക്കാകും.

സാംസംഗ്, ഗാലക്‌സി ടാബ് 2

ഗാലക്‌സി ടാബ് 2 ആണ് രണ്ട് വേര്‍ഷനുകളിലായി എത്തുക. 7 ഇഞ്ച് വേര്‍ഷനും 10 ഇഞ്ച് വേര്‍ഷനുമാണിത്. ഇതില്‍ 7 ഇഞ്ച് വേര്‍ഷന്‍ ഈ മാസം 22ന്  വില്പനക്കെത്തും. ഇതിന് 250ഡോളറാണ് (ഏകദേശം 12,800 രൂപ) വില. മെയ് 31ന് വില്പന ആരംഭിക്കുന്ന 10 ഇഞ്ച് മോഡലിന്റെ വില 400 ഡോളറാണ്  (ഏകദേശം 20,500 രൂപ).

എക്‌സൈറ്റ് 13

തോഷിബയുടെ 13 ഇഞ്ച് ടാബ്‌ലറ്റിനെ ഓര്‍മ്മയില്ലേ. വലിയ സ്‌ക്രീന്‍ ഡിസ്‌പ്ലെയുമായെത്തുന്ന ആദ്യ ടാബ്‌ലറ്റ് കമ്പനിയാകുകയാണ് തോഷിബ ഇതിലൂടെ. അടുത്തിടൊണ് ഈ ടാബ്‌ലറ്റ് തോഷിബ അവതരിപ്പിച്ചത്. എക്‌സൈറ്റ് 13 എന്നാണ് ഇതിന്റെ പേര്.

ആന്‍ഡ്രോയിഡ് ഒഎസിന് പുറമെ ക്വാഡ് കോര്‍ എന്‍വിദിയ പ്രോസസറും ഇതിലുണ്ട്. 32 ജിബി വേര്‍ഷന്റെ വില 579.99 ഡോളറും (ഏകദേശ വില: 29,800 രൂപ) 16 ജിബിയുടേത് 499.99 ഡോളറുമാണ് (ഏകദേശം വില: 25,700 രൂപ).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot