വിദ്യാർഥികൾക്കായി ജിയോ പുറത്തിറക്കിയ '25,000' രൂപയുടെ ലാപ്ടോപ്പ് 14,499 രൂപയ്ക്ക് ആമസോണിൽ!
വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും വിധത്തിൽ കുറഞ്ഞ വിലയിൽ ജിയോ ( JIO ) അവതരിപ്പിച്ച ജിയോബുക്ക് 11 ( JioBook 11 ) ലാപ്ടോപ്പ് ഇപ്പോൾ വെറും 14,499 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വിദ്യാർഥികൾക്കും മറ്റ് ഉപയോക്താക്കൾക്കും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ലാപ്ടോപ്പ് എന്ന നിലയിലാണ് കഴിഞ്ഞ ഓഗ്സറ്റിൽ ജിയോ ഈ ലാപ്ടോപ്പ് പുറത്തിറക്കിയത്. ജിയോബുക്ക്-11 യഥാർത്ഥത്തിൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 25,000 രൂപയ്ക്കാണ്. ആമസോണിലെ ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടിന്റെ ഭാഗമായാണ് ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നത്.

ഓഗസ്റ്റിൽ ജിയോബുക്ക് 11 ലോഞ്ച് ചെയ്തപ്പോൾ ലോഞ്ച് ഓഫർ എന്ന നിലയിൽ വെറും 16,499 രൂപയ്ക്ക് ആണ് ഈ ലാപ്ടോപ്പ് വിറ്റിരുന്നത്. ഇപ്പോൾ ആമസോണിൽ ലഭ്യമായിരിക്കുന്നത് അതിനെക്കാൾ കുറഞ്ഞ വിലയായ 14,499 രൂപയ്ക്കാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ആമസോണിൽ മാത്രമല്ല ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലും 14,499 രൂപയ്ക്ക് ജിയോബുക്ക് 11 ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഡീൽ കൂടുതൽ ആകർഷകമാക്കാൻ നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫറുകൾ, മറ്റ് പ്രമോഷനുകൾ തുടങ്ങിയ ഓഫറുകളും ഉണ്ട്. ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോണിനെക്കാൾ താഴ്ന്ന വിലയിൽ ജിയോബുക്ക് ലാപ്ടോപ്പ് ലഭ്യമാകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾക്കായി ഒരു ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഇത് ഒരു മികച്ച അവസരവും ഓപ്ഷനുമാണ്.
ജിയോബുക്ക് 11 ന്റെ പ്രധാന സവിശേഷതകൾ: മീഡിയടെക് MT 8788 ഒക്ടാ കോർ 2.0 GHz ARM V8-A 64-ബിറ്റ് പ്രോസസറും 4 ജിബി എൽപിഡിഡിആർ 4 റാമും കരുത്താക്കിയാണ് ഈ ജിയോബുക്ക് 11 ലാപ്ടോപ്പ് എത്തുന്നത്. 64GB ആണ് ഇന്റേണൽ സ്റ്റോറേജ്. എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ശേഷി 256GB വരെ വികസിപ്പിക്കാം.
സുഗമമായ മൾട്ടിടാസ്കിംഗും കാര്യക്ഷമതതോടെയുള്ള പ്രകടനവും കാഴ്ചവയ്ക്കാൻ ഈ ജിയോബുക്കിന് കഴിയുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുള്ളത്. ജിയോഒഎസിൽ ആണ് ഈ ലാപ്ടോപ്പിന്റെ പ്രവർത്തനം. 4G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണകളും ഈ ജിയോബുക്കിനുണ്ട്. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും പുതിയ ജിയോബുക്കിന്റെ പ്രധാന സവിശേഷതകളിൽപ്പെടുന്നു.
ഇൻ-ബിൽറ്റ് യുഎസ്ബി, എച്ച്ഡിഎംഐ പോർട്ടുകളുമായാണ് ജിയോബുക്കിന്റെ വരവ്. ഇത് ബാഹ്യ ഉപകരണങ്ങളിലേക്കും പെരിഫറലുകളിലേക്കും കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 11.6 ഇഞ്ച് കോംപാക്റ്റ് ആന്റി-ഗ്ലെയർ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു എടുത്തുപറയേണ്ട സവിശേഷത. അൾട്രാ സ്ലിം ഡിസൈനിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ജിയോബുക്കിന്റെ ഭാരം വെറും 990 ഗ്രാം ആണ്.

കുറഞ്ഞ ഭാരവും ഒതുക്കമുള്ള ഡിസൈനും ജിയോബുക്കിനെ എളുപ്പത്തിൽ കൊണ്ടുനടക്കാൻ ഏറെ സൗകര്യമുള്ള ഒരു ലാപ്ടോപ്പാക്കി മാറ്റുന്നു. ഹൈ-ഡെഫനിഷൻ വീഡിയോകളുടെ സ്ട്രീമിംഗ്, ആപ്ലിക്കേഷനുകൾക്കിടയിലുള്ള മൾട്ടിടാസ്കിംഗ്, വിവിധ സോഫ്‌റ്റ്‌വെയർ എന്നിവയും അതിലേറെയും കൈകാര്യം ചെയ്യാൻ ജിയോബുക്കിന് കഴിയുമെന്ന് കമ്പനി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ജിയോബ്ലൂ നിറത്തിലാണ് ഈ ലാപ്ടോപ്പ് എത്തുന്നത്.
8 മണിക്കൂർ ബാറ്ററി ബാക്കപ്പ് ഈ ലാപ്ടോപ്പിന് ലഭിക്കുമെന്ന ജിയോ അവകാശപ്പെടുന്നു. ജിയോബുക്ക് ലാപ്‌ടോപ്പിനൊപ്പം, ഉപയോക്താക്കൾക്ക് ഡിജിബോക്‌സിൽ 100GB സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് സ്‌പെയ്‌സും ക്ലെയിം ചെയ്യാൻ സാധിക്കും. ഒരു വർഷത്തേക്ക് ആയിരിക്കും ഈ സൗജന്യം ലഭ്യമാകുക. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ക്വിക്ക് ഹീൽ ആന്റിവൈറസ് പരിരക്ഷയും ലഭിക്കും.


Click it and Unblock the Notifications








