Home
Computer

ഒരു ഫോണിനെക്കാളും വില കുറവ്! ജിയോബുക്ക് ലാപ്ടോപ്പിന് വില കുറഞ്ഞു; ഇപ്പോൾ വെറും 12890 രൂപ

സ്മാർട്ട്ഫോണുകൾ ബജറ്റ് വിലയിൽ ലഭ്യമാകുന്നത് ഇക്കാലത്ത് സാധാരണമാണ്. എന്നാൽ ഒരു നല്ല സ്മാർട്ട്ഫോണിനെക്കാൾ കുറഞ്ഞ വിലയിൽ ഒരു ലാപ്ടോപ്പ് ലഭ്യമാകുക എന്നത് അ‌സാധാരണമാണ്, പക്ഷേ അ‌ത് സംഭവിച്ചിരിക്കുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ട് 16,999 രൂപ വിലയിൽ റിലയൻസ് ജിയോ കഴിഞ്ഞ വർഷം പുറത്തിറക്കിയ ജിയോബുക്ക് ലാപ്ടോപ്പിന് വില കുറഞ്ഞിരിക്കുന്നു. ഇത് ഇപ്പോൾ 12,890 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. അ‌തായത് 4109 രൂപയുടെ വിലക്കുറവ് ഈ ലാപ്ടോപ്പിന് ഡയറക്ടായി ലഭിച്ചിരിക്കുന്നു. ഏതെങ്കിലും ഡിസ്കൗണ്ട് കൂപ്പണിന്റെയോ ബാങ്ക് ഓഫറിന്റെയോ പിൻബലമില്ലാതെ തന്നെയാണ് ഈ വിലയിൽ ഈ ലാപ്ടോപ്പ് ലഭ്യമായിരിക്കുന്നത്.

ആമസോണിൽ നിന്ന് നേരിട്ടോ റിലയൻസ് ഡിജിറ്റൽ വഴിയോ ജിയോബുക്ക് ലാപ്‌ടോപ്പ് വാങ്ങാം. ഇതൊരു ആൻഡ്രോയിഡ് 4ജി ലാപ്‌ടോപ്പ് ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. സാധാരണക്കാർക്കും ലാപ്ടോപ്പ് പ്രാപ്യമാക്കുന്ന വിധത്തിൽ കുറഞ്ഞ വിലയിലാണ് ജിയോ ഇത് അ‌വതരിപ്പിച്ചത്. അ‌തിനാൽത്തന്നെ വിപണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ലാപ്ടോപ്പ് ആണിത്. എന്നാൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇത് വിദ്യാർഥികളുടെയും മറ്റും ഉപയോഗത്തിനാണ് കൂടുതൽ അ‌നുയോജ്യം.

ഒരു ഫോണിനെക്കാളും വില കുറവ്! ജിയോബുക്ക് ലാപ്ടോപ്പിന് വില കുറഞ്ഞു

സുഗമമായ മൾട്ടിടാസ്കിംഗും കാര്യക്ഷമതതോടെയുള്ള പ്രകടനവും കാഴ്ചവയ്ക്കാൻ ജിയോബുക്കിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ജിയോബുക്ക് ലാപ്ടോപ്പിന്റെ കരുത്തായി അ‌തിൽ ഇടംപിടിച്ചിരിക്കുന്നത് ഒക്ടാ കോർ മീഡിയടെക് 8788 പ്രോസസറും 4 ജിബി എൽപിഡിഡിആർ 4 റാമും 64GB ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ്. എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ശേഷി 256GB വരെ വികസിപ്പിക്കാൻ സാധിക്കും.

ജിയോയുടെ തന്നെ ജിയോഒഎസ് ( JioOS ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോബുക്ക് യൂസർ ഫ്രണ്ട്ലി ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 4G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണകളോടെയാണ് ജിയോബുക്ക് എത്തുന്നത്. അ‌തിനാൽ ലാപ്ടോപ്പ് 4G മൊബൈൽ നെറ്റ്‌വർക്കിലേക്കോ നേരിട്ട് Wi-Fi നെറ്റ്‌വർക്കിലേക്കോ കണക്‌റ്റ് ചെയ്യാം.

ഒരു ഫോണിനെക്കാളും വില കുറവ്! ജിയോബുക്ക് ലാപ്ടോപ്പിന് വില കുറഞ്ഞു

അ‌ൾട്രാ സ്ലിം ഡി​സൈനിലെത്തുന്ന ഇതിൽ 11.6 ഇഞ്ച് കോം‌പാക്റ്റ് ആന്റി-ഗ്ലെയർ എച്ച്ഡി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 990 ഗ്രാം മാത്രമാണ് ഈ ലാപ്ടോപ്പിന്റെ ഭാരം. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും ജിയോബുക്കിന്റെ പ്രധാന സവിശേഷതകളിൽപ്പെടുന്നു. ഇൻ-ബിൽറ്റ് യുഎസ്ബി, എച്ച്ഡിഎംഐ പോർട്ടുകളുമായാണ് ജിയോബുക്കിന്റെ വരവ്. ഇത് ബാഹ്യ ഉപകരണങ്ങളിലേക്കും പെരിഫറലുകളിലേക്കും കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

മെച്ചപ്പെട്ട ബാറ്ററി സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ടെന്ന് ജിയോ പറയുന്നു. ഒരു മുഴുവൻ ദിവസത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഇതിലെ ബാറ്ററിക്ക് കഴിയും എന്നാണ് കമ്പനിയുടെ അ‌വകാശവാദം.
ഈ ലാപ്‌ടോപ്പിൻ്റെ ശരാശരി ബാറ്ററി ലൈഫ് 8 മണിക്കൂറാണെന്ന് ജിയോ പറഞ്ഞു. വാങ്ങിയ തീയതി മുതൽ 12 മാസത്തെ വാറൻ്റിയോടെയാണ് ഇത് വരുന്നത്. വീഡിയോ കോളിംഗിനായി ഇൻ-ബിൽറ്റ് വെബ്‌ക്യാമും സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്

തടസ്സമില്ലാത്തതും കാര്യക്ഷമവുമായ വർക്ക്ഫ്ലോ ഉറപ്പാക്കാൻ ഒരു ഇൻഫിനിറ്റി കീബോർഡും വലിയ ടച്ച്പാഡും ഇതിൽ ഉണ്ട്. ഈ ലാപ്‌ടോപ്പ് പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതല്ല. വേഡ് ഡോക്യുമെൻ്റുകളിൽ പ്രവർത്തിക്കാനോ അടിസ്ഥാന പ്രസന്റേഷൻ സൃഷ്ടിക്കാനോ പഠിക്കുന്ന, അടിസ്ഥാന കമ്പ്യൂട്ടിംഗ് പവർ ആവശ്യമുള്ള ഉപയോക്താക്കൾക്കായി ഉദ്ദേശിച്ചുള്ളതാണ് ഇത്.

ഒരു ഫോണിനെക്കാളും വില കുറവ്! ജിയോബുക്ക് ലാപ്ടോപ്പിന് വില കുറഞ്ഞു

ബ്രൗസിങ്, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്കായി കുറഞ്ഞ നിരക്കിൽ ലാപ്ടോപ്പ് ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപയോക്താക്കൾക്ക് ജിയോബുക്ക് അ‌നുയോജ്യമാണ്. ഹൈ-ഡെഫനിഷൻ വീഡിയോകളുടെ സ്ട്രീമിംഗ്, ആപ്ലിക്കേഷനുകൾക്കിടയിലുള്ള മൾട്ടിടാസ്കിംഗ്, വിവിധ സോഫ്‌റ്റ്‌വെയർ എന്നിവയും അതിലേറെയും കൈകാര്യം ചെയ്യൽ എന്നിവ ജിയോബുക്കിന് കഴിയുമെന്ന് കമ്പനി പറയുന്നു. ഈ ലാപ്‌ടോപ്പിന് ആമസോണിൽ 3.2 റേറ്റിംഗ് ഉണ്ട്, ആകെ റേറ്റിങ്സ് 289.

More from GizBot

Best Mobiles in India

English summary
Reliance Jio's Jiobook laptop, which was launched last year at a price of Rs 16,999, has now received a huge price cut. Now you can buy it for just Rs 12,890. The JioBook laptop can be purchased directly from Amazon or through Reliance Digital. This is an Android 4G laptop which is more suitable for use by students and others.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X