ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്

|

കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയ ജിയോ സ്മാർട്ട്ഫോണിന്റെ വിജയത്തിനു പിന്നാലെ വീണ്ടും അ‌തേ പരീക്ഷണം ലാപ്ടോപ്പിൽ ആവർത്തിക്കാൻ ജിയോ തയാറെടുക്കുന്നതായി റിപ്പോർട്ട്. കുറഞ്ഞ വിലയിൽ ജിയോ ബുക്ക് ലാപ്ടോപ്പ് വിപണിയിൽ എത്തിക്കാൻ റിലയൻസും ജിയോയും തയാറെടുക്കുന്നതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 15000 രൂപ ആയിരിക്കും ഈ ജിയോ ബുക്കിന് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

ജിയോ ബുക്ക്

ഒരു 4ജി സപ്പോർട്ട് സിം ഉള്ളടക്കത്തോടെയാകും ജിയോ ബുക്ക് വിപണിയിൽ എത്തുക. ടെക് രംഗത്തെ ആഗോള ശക്തികളായ ​മൈക്രോ സോഫ്റ്റ്, ക്വാൽക്കോം എന്നിവരുമായി ചേർന്നാണ് ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖനായ മുകേഷ് അ‌ബോനി ജിയോ ബുക്ക് ലാപ്ടോപ് പുറത്തിറക്കുന്നത്. ക്വാൽകോം അ‌ടിസ്ഥാനമാക്കിയുള്ള ചിപ്സെറ്റിലാണ് ജിയോ ബുക്ക് പ്രവർത്തിക്കുക. ഒപ്പം ​ആപ്ലിക്കേഷനുകൾക്ക് വേണ്ട പിന്തുണ മൈക്രോസോഫ്ട് നൽകും.

ജിയോ തയാറെടുക്കുന്നു

എന്നാൽ 420 മില്യണിലധികം വരിക്കാരുള്ള, രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ഈ വാർത്തകളോട് പ്രതികരിക്കാൻ തയാറായിട്ടില്ല. ജിയോബുക്ക് ലാപ്ടോപ്പുകൾ സംബന്ധിച്ച് പുറത്തുവന്ന വാർത്തകളോട് റിലയൻസും പ്രതികരിച്ചിട്ടില്ല. എങ്കിലും ഏവ​രെയും ഞെട്ടിച്ചുകൊണ്ടുള്ള ഒരു കടന്നുവരവിന് ജിയോ തയാറെടുക്കുന്നു എന്നുതന്നെയാണ് ഏവരും വിശ്വസിക്കുന്നത്.

ആരാധകരേ കാത്തിരിപ്പ് അവസാനിച്ചു, വൺപ്ലസ് നോർഡ് വാച്ച് ഇങ്ങെത്തിആരാധകരേ കാത്തിരിപ്പ് അവസാനിച്ചു, വൺപ്ലസ് നോർഡ് വാച്ച് ഇങ്ങെത്തി

ഒരു ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്ന വില
 

ഒരു ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്ന വിലയിൽ ജിയോ ബുക്ക് ലാപ്ടോപ്പ് വാങ്ങാൻ സാധിക്കും എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്കൂൾ വിദ്യാർഥികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഈ മാസം മുതൽ ലഭ്യമായിത്തുടങ്ങും. തുടർന്ന് അ‌ടുത്ത മൂന്ന് മാസത്തിനകം ഈ ജിയോ ബുക്ക് ലാപ്ടോപ്പുകൾ പൊതു വിപണിയിൽ ഇറങ്ങും എന്നും റിപ്പോർട്ടുകൾ പറയുന്നത്.

ലക്ഷക്കണക്കിന് യൂണിറ്റുകൾ

അടുത്ത വർഷം മാർച്ചോടെ ഈ ബജറ്റ് ലാപ്‌ടോപ്പിന്റെ ലക്ഷക്കണക്കിന് യൂണിറ്റുകൾ വിൽക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതിനായി ​ജിയോ പ്രാദേശികമായി കരാർ നൽകി ജിയോബുക്ക് ലാപ്ടോപ്പുകൾ നിർമിക്കുമെന്നും രഹസ്യകേന്ദ്രങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉണ്ട്. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം ആകെ 14.8 മില്യൻ പഴ്സണൽ കമ്പ്യൂട്ടറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. എച്ച്പി. ഡെൽ, ലെനോവേ എന്നീ കമ്പനികളായിരുന്നു വിൽപ്പനയിൽ മുന്നിട്ടു നിന്നത്.

ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

ജിയോ ബുക്ക് ലാപ്ടോപ്പിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം

ജിയോ ബുക്ക് ലാപ്ടോപ്പിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം

ലാപ്ടോപ്പ് വിപണിയുടെ 15 ശതമാനം സ്വന്തമാക്കിക്കൊണ്ടാകും ജിയോ ബുക്ക് ലാപ്ടോപ്പിന്റെ കടന്നുവരവ്. ബജറ്റ് നിരക്കിലുള്ള ഈ ജിയോ ലാപടോപ്പിൽ ജിയോയുടെ സ്വന്തം ഒഎസ് ആയിരിക്കും ഉണ്ടാകുക. ജിയോ സ്റ്റോറിൽനിന്ന് ഈ ഒഎസ് സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും സൗകര്യം ഉണ്ടാകും. കൂടാതെ ജീവനക്കാർക്ക് ടാബിനു പകരം ഉപയോഗിക്കാൻ കഴിയുന്ന ബദൽ സംവിധാനമായും ജിയോ ഈ ലാപ്ടോപ്പിനെ കാണുന്നുണ്ട്.

പുറത്തുവന്ന വാർത്തകൾ

ജിയോ ലാപ്ടോപ്പിന്റെ വിലയും മറ്റുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ സത്യമാകുകയാണെങ്കിൽ ലാപ്ടോപ് വിപണിയിൽ ഒരു തരംഗം സൃഷ്ടിക്കാൻ ജിയോ ബുക്കിന് സാധിക്കും. 2016 ൽ 4ജിയും ജിയോഫോണുമായി എത്തി ജിയോ നടത്തിയ കുതിപ്പ് ജിയോ ബുക്കും ആവർത്തിച്ചാൽ ടെലിക്കോം രംഗത്ത് എന്ന പോലെ ലാപ്ടോപ്പ് വിപണിയിലും മുൻ നിരയിലേക്ക് ഉയരാൻ ജിയോയ്ക്ക് സാധിക്കും എന്നും വിലയിരുത്തലുകളുണ്ട്.

ഉടൻ തന്നെ 5ജി

ഇപ്പോൾ 4ജിയിൽ ആണ് ഇറങ്ങുന്നത് എങ്കിലും ഉടൻ തന്നെ 5ജി സപ്പോർട്ട് ഉൾപ്പെടുത്തി ജിയോ ബുക്ക് കൂടുതൽ മെച്ചപ്പെടുത്താനും നീക്കമുണ്ട്. നിലവിൽ രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഒക്ടോബർ 1 ന് ഔദ്യോഗികമായി തുടക്കം കുറിച്ചു കഴിഞ്ഞു. പ്രമുഖ ടെലിക്കോം കമ്പനിയായ എയർടെൽ 8 നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനം ആരംഭിച്ചതായി അ‌റിയിക്കുകയും ചെയ്തു.

വെല്ലുവിളിയാണ് എയർടെൽ

5ജിയിൽ ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയാണ് എയർടെൽ ഉയർത്തുന്നത്. ദീപാവലിയോടെ രാജ്യത്തെ പ്രധാന നാല് നഗരങ്ങളിൽ 5ജി സേവനം ആരംഭിക്കും എന്നാണ് ജിയോ നേരത്തെതന്നെ അ‌റിയിച്ചിരുന്നത്. എന്നാൽ ഈ ഘട്ടത്തിൽ തങ്ങളുടെ 5ജി പദ്ധതികൾ വ്യക്തമാകാതിരുന്ന എയർടെൽ രാജ്യത്ത് 5ജി സേവനം ആരംഭിച്ച അ‌ന്നുതന്നെ എട്ടിടത്ത് 5ജി സർവീസ് ആരംഭിച്ചതായി പ്രഖാപിച്ച് ആദ്യ 5ജി സേവനദാതാവായി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു.

കാത്തിരിക്കുകയാണോ? ഇപ്പോൾ വരാം; ഒക്ടോബറിൽ വിപണിയിലെത്തുന്ന പ്രമുഖ സ്മാർട്ട്ഫോണുകളും ടാബ്ലറ്റുംകാത്തിരിക്കുകയാണോ? ഇപ്പോൾ വരാം; ഒക്ടോബറിൽ വിപണിയിലെത്തുന്ന പ്രമുഖ സ്മാർട്ട്ഫോണുകളും ടാബ്ലറ്റും

Best Mobiles in India

Read more about:
English summary
Reportedly, after the success of the Jio smartphone, which was made available at a low price, Jio is preparing to repeat the same experiment on laptops. Reuters has reported that Reliance and Jio are preparing to launch the Jio Book laptop at a price of around Rs 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X