കാര്‍ബണ്‍ സ്മാര്‍ട് ടാബ് 1 സവിശേഷതകള്‍

Posted By: Staff

കാര്‍ബണ്‍ സ്മാര്‍ട് ടാബ് 1 സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 4.0 ഒഎസ് വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചില്‍ കാര്‍ബണ്‍ ഇറക്കിയ ടാബ്‌ലറ്റാണ് സ്മാര്‍ട് ടാബ് 1. വില 7,000 രൂപയിലൊതുക്കി മികച്ച സവിശേഷതകളെ ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍, കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ഡിസൈന്‍ എന്നിവയെല്ലാം ഇതിലെ പ്രത്യേകതകളാണ്.

2 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ മള്‍ട്ടിമീഡിയ സൗകര്യങ്ങളില്‍ ഒന്ന്. വീഡിയോ ചാറ്റിംഗിനും ഈ ക്യാമറ അനുവദിക്കും. മാത്രമല്ല, ഫുള്‍ എച്ച്ഡി വീഡിയോ പ്ലേബാക്കും സ്മാര്‍ട് ടാബ് 1 വാഗ്ദാനം ചെയ്യുന്നു. 7 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിന്റേത്. 1.2ജിഗാഹെര്‍ട്‌സ് വേഗതയുള്ള പ്രോസസറും ഇതിലുണ്ട്.

മികച്ച ഗെയിമിംഗ് അനുഭവത്തിന് ഇതിലെ 3ഡി ജി സെന്‍സര്‍ സഹായിക്കും. മെമ്മറി 32 ജിബി വരെ വിപുലപ്പെടുത്താം. യുഎസ്ബി ഡോംഗിള്‍ വഴിയാണ് 3ജി പിന്തുണ ലഭിക്കുക. എച്ച്ഡിഎംഐ, വൈഫൈ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. ടാബ്‌ലറ്റ് ഉപയോഗത്തിനൊപ്പം ഫോണായും ഇത് ഉപയോഗിക്കാം. അതിനായി ഡ്യുവല്‍ സിം പിന്തുണയാണ് ഇതില്‍ കാര്‍ബണ്‍ നല്‍കിയിരിക്കുന്നത്.

3700mAh സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയാണ് ഇതിലേത്. 8 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കാണ് ഇതിലേത്. ഏകദേശം 25 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് ടൈമും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot