സിം കോളിംഗ് സൗകര്യത്തോടെ മെര്‍ക്കുറി എംടാബ് നിയോ2

Posted By: Super

സിം കോളിംഗ് സൗകര്യത്തോടെ മെര്‍ക്കുറി എംടാബ് നിയോ2

മെര്‍ക്കുറി ബ്രാന്‍ഡില്‍ കോബിയാനില്‍ നിന്ന് പുതിയൊരു ഉത്പന്നം കൂടി. എംടാബ് നിയോ2 ടാബ്‌ലറ്റാണ് ഇത്. സാംസംഗ് ചിപ്‌സെറ്റുമായെത്തുന്ന എംടാബ്  നിയോ2 ഒരു ആന്‍ഡ്രോയിഡ്് ടാബ്‌ലറ്റാണ്. മൊബൈല്‍ ഫോണുകളിലേത് പോലെ സിം കോളിംഗ് ഫംഗ്ഷനുമായെത്തുന്ന നിയോ2വിന്റെ വില 14,999 രൂപയാണ്.

സവിശേഷതകള്‍

  • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് കണക്റ്റിവിറ്റികള്‍

  • 1.2 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 512 എംബി റാം

  • ഗൂഗിള്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ്

  • ഡ്യുവല്‍ ക്യാമറ

  • 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ്

 

ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലാണ് ടാബ്‌ലറ്റ് എത്തുന്നതെങ്കിലും ഇതില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷന്‍ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. 1 വര്‍ഷവാറന്റി.യോടെയാണ് ഈ ഉത്പന്നം എത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot