മെര്‍ക്കുറി എംടാബ്2, കോബിയന്റെ പുതിയ ടാബ്‌ലറ്റ് 12,000 രൂപയ്ക്ക്

Posted By:

മെര്‍ക്കുറി എംടാബ്2, കോബിയന്റെ പുതിയ ടാബ്‌ലറ്റ് 12,000 രൂപയ്ക്ക്

ഇന്ത്യയിലിറങ്ങിയ 10,000 രൂപയ്ക്ക് താഴെ മാത്രം വില വരുന്ന ടാബ്‌ലറ്റുകളില്‍ ഒന്നാണ് മെര്‍ക്കുറി എംടാബ്.  ഇപ്പോള്‍ എംടാബിന്റെ നിര്‍മ്മാണ കമ്പനിയായ കോബിയന്‍ എംടാബിന്റെ തന്നെ ഒരു പുതിയ വേര്‍ഷനിറക്കാന്‍ പോകുകയാണ്.  മെര്‍ക്കുറി എന്ന ബ്രാന്റ് നെയിമില്‍ തന്നെ ഇതും അറിയപ്പെടും.

പുതിയ മെര്‍ക്കുറി എംടാബ്2ന്റെ ഫീച്ചറുകലും വിലക്കുറവും ആരെയും ആകര്‍ഷിക്കും.

  • 7 ഇഞ്ച് മല്‍ട്ട് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 8 ജിബി ഇന്‍ബില്‍ട്ട് മെമ്മറി സ്റ്റോറേജ്

  • എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ്.

  • വീഡിയോ കോളിനും, കോണ്‍ഫറസിംഗിനും ഫ്രണ്ട് ക്യാമറ
ഈ ഫീച്ചറുകള്‍ക്ക് പുറമെ, 3ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഹൈ എന്റ് ടാബ്‌ലറ്റുകളോട് സാമ്യം തോന്നിക്കുന്ന ചില ഫീച്ചറുകളും ഉണ്ട്.  3ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും മെര്‍ക്കുറി എംടാബ്2 വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതുപോലെ യുഎസ്ബി - 3ജി ഡോങ്കിള്‍സ്, യുഎസ്ബി പോര്‍ട്ട് വി2.0, എക്‌സ്റ്റേണല്‍ ഹാര്‍ഡ്‌വെയറുകളാ.യ യുഎസ്ബി കീബോര്‍ഡ്, പെന്‍ ഡ്രൈവ്, മൗസ് എന്നിവയെല്ലാം ഈ ടാബ്‌ലറ്റിന്റെ പ്രത്യേകതകളാണ്.  8 മണിക്കൂര്‍ നീണ്ട പവര്‍ ബാക്ക്അപ്പ് ഉണ്ട് ഇതിന്.

ടിവി, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വലിയ സ്‌ക്രീനുമായി ടാബ്‌ലറ്റിനെ ബന്ധിപ്പിക്കാന്‍ ഒരു എച്ച്ഡിഎംഐ പോര്‍ട്ടും ഇതിലുണ്ട്.  ഫഌഷ്... 10.2, ബില്‍ട്ട് ഇന്‍ ലൗഡ് സ്പീക്കര്‍, മൈക് എന്നിവയും ഇതിന്‍രെ പ്രത്യകതകളാണ്.

എംടാബിന്റെ ആദ്യ മോഡലിന് ലഭിച്ച വലിയ സ്വീകരണത്തിന്റെ ആത്മവിശ്വാസത്തിലിറക്കിയ ഈ പുതിമോഡലിന് പഴയ മോഡലിനേക്കാള്‍ വലിയ സ്വീകരണം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു വര്‍ത്തെ വാറന്റിയോടെ വരുന്ന മെര്‍ക്കുറി എംടാബിന്റെ വില 12,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot