ക്യൂരിയസായ ചുണക്കുട്ടികള്‍ക്ക് ക്യുരിയോ ടാബ്‌ലറ്റ്

Posted By:

ക്യൂരിയസായ ചുണക്കുട്ടികള്‍ക്ക് ക്യുരിയോ ടാബ്‌ലറ്റ്

കുട്ടികള്‍ക്കായി പ്രത്യേകം ടാബ്‌ലറ്റ് കമ്പ്യൂട്ടറുമായി എത്തുകയാണ് ഇന്‍സ്പിരേഷന്‍ വര്‍ക്‌സ്.  ക്യുരിയോ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ടാബ്‌ലറ്റ് ആന്‍ഡ്രോയിഡിന്റെ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

  • 4 ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റി

  • 32 ജിബി എക്‌സ്റ്റേണല്‍ മെമ്മറി

  • 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • യുഎസ്ബി സ്ലോട്ട്
മൂന്നു വ്യത്യസ്ത അളവുകളില്‍ ഈ പുതിയ ക്യുരിയോ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ലഭ്യമാണ്.  7 ഇഞ്ച്, 8 ഇഞ്ച്, 10 ഇഞ്ച് എന്നിവയാണ് ഈ വ്യത്യസ്ത മൂന്നു മോഡലുകള്‍.  ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലാണ് ഇതു പ്രവര്‍ത്തിക്കുന്നത് എന്നതാണ് കുട്ടികള്‍ക്കായുള്ള ഈ ടാബ്‌ലറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

4 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഇതിന്റെ മെമ്മറി ഉപയോക്താവിന്റെ ആവശ്യാര്‍ത്ഥം 32 ജിബി വരെ ഉയര്‍ത്താം.  അതുപോലെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലെ എല്ലാ മികച്ച ആപ്ലിക്കേഷനുകളും ഇവയില്‍ ഉപയോഗപ്പെടുത്താം.

ഇനി ഈ ടാബ്‌ലറ്റ് എങ്ങനെ കുട്ടികള്‍ക്ക് അനുയോജ്യമായത് ആവുന്നു എന്നു നോക്കാം.  കുട്ടികള്‍ക്കായി പ്രത്യേകം കസ്റ്റമൈസ് ചെയ്ത യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണിതിനുള്ളത്.  4 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ക്യൂരിയസ് ടാബ്‌ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അതുപോലെ കുട്ടികളെ അനാവശ്യ ആപ്ലിക്കേഷനുകളും സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും തടയുന്നതിനു മാതാപിതാക്കളെ സഹായിക്കുന്ന പ്രത്യേക ആപ്ലിക്കേഷനുകളും ഉണ്ട് ഈ ടാബ്‌ലറ്റില്‍.

ഡാറ്റ ട്രാന്‍സ്ഫറിംഗ് എളുപ്പമാക്കുന്ന എച്ച്ഡിഎംഐ കണക്റ്റര്‍, യുഎസ്ബി സോക്കറ്റ് എന്നീ സൗകര്യങ്ങളുണ്ട് ഈ പുതിയ ടാബ്‌ലറ്റില്‍.  ജോയ്‌സ്റ്റിക്ക്, ക്യാമറ എന്നിവയുമായി ബന്ധിപ്പിക്കാന്‍ യുഎസ്ബി സോക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിങ്ങനെ രണ്ടു ക്യാമറകളുണ്ട് ഈ

ടാബ്‌ലറ്റില്‍.  ഫ്രണ്ട് ക്യാമറ വീഡിയോ കോണ്‍ഫറന്‍സിംഗിനും, റിയര്‍ ക്യാമറ ഫോട്ടോകള്‍ എടുക്കാനും വീഡിയോ റെക്കോര്‍ഡിംഗിനും ഉപയോഗപ്പെടുത്താം.

6 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് ഉറപ്പാക്കുന്ന മികച്ച ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ഒരേ സമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗപ്പെടുത്താവുന്ന ക്യുരിയോ ടാബ്‌ലറ്റിന്റെ വില അറിയാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot