രണ്ട് ടാബ്‌ലറ്റുകളുമായി ഇന്ത്യന്‍ കമ്പനി ലാക്

Posted By: Staff

രണ്ട് ടാബ്‌ലറ്റുകളുമായി ഇന്ത്യന്‍ കമ്പനി ലാക്

ലക്ഷ്മി ആക്‌സസ് കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റംസ് (ലാക്‌സ്) രണ്ട് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിപണിയിലിറക്കി. ടാമറിന്റ് ബി7, ടി10 എന്നിവയാണ് ഈ രണ്ട്  മോഡലുകള്‍. ബംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌രാജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമാണ് ലാക്‌സ്. പുറത്തിറക്കിയ രണ്ട് ടാബ്‌ലറ്റുകളുടേയും വില യഥാക്രമം 11,499 രൂപ, 20,499 രൂപയാണ്. ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റമാണ് ഈ രണ്ട് മോഡലിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1.2 ജിഗാഹെര്‍ട്‌സ് പ്രോസസറാണ് മാഗ്നം ടാമറിന്റ് ബി7 ടാബ്‌ലറ്റിലുള്ളത്. 512 എംബി റാം, 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍, 32 ജിബി വരെ മെമ്മറി പിന്തുണ എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകള്‍.

അതേ സമയം 10 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനുമായാണ് ടാമറിന്റ് ടി10 വരുന്നത്. 1.2 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 512 എംബി റാം, എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍, 32 ജിബി വരെ അധിക മെമ്മറി പിന്തുണ എന്നിവയാണ് ടാമറിന്റ് ടി10 ടാബ്‌ലറ്റിന്റെ പ്രത്യേകതകള്‍. ഇഎംഐ ഉപയോഗിച്ച്  ക്രഡിറ്റ് കാര്‍ഡില്‍ ടാബ്‌ലറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്. ലാക്‌സിന്റെ ടാബ്‌ലറ്റ്് മോഡലുകളിലെല്ലാം 36 ശതമാനം വരെ വിലക്കുറവ് നല്‍കാനും കമ്പനി

തീരുമാനിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot