8499 രൂപയ്ക്ക് ലാവയുടെ 3 ജി വോയ്‌സ് കോളിംഗ് ടാബ്ലറ്റ്

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാ പുതിയ 3 ജി വോയ്‌സ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു. ഐവറി എസ് എന്നു പേരിട്ട ടാബ്ലറ്റിന് 8,499 രൂപയാണ് വില. ഇന്ത്യയിലെ ഓണ്‍ലൈന്‍- റീടെയ്ല്‍ സ്‌റ്റോറുകളില്‍ ഇന്നുമുതല്‍ ടാബ്ലറ്റ് ലഭ്യമാവും.

യുവാക്കളെ ലക്ഷ്യം വച്ച് ഇറക്കിയ ടാബ്ലറ്റ് ആണ് ഇതെന്നും വിനോദത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉതകുന്നതാണ് ഇതെന്നും ലാവയുടെ സഹ സ്ഥാപകനും ഡയരക്ടറുമായ SN റായ് പറഞ്ഞു.

8499 രൂപയ്ക്ക് ലാവയുടെ 3 ജി വോയ്‌സ് കോളിംഗ് ടാബ്ലറ്റ്

ലാവ ഐവറി എസ് 3 ജി ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

7 ഇഞ്ച് സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 3.2 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 2800 mAh ബാറ്ററി.

വോയ്‌സ് കോളിംഗിനു പുറമെ 3 ജി വീഡിയോ കോളിംഗ് സംവിധാനവും ടാബ്ലറ്റിലുണ്ട്. ഒപേറ, ഹംഗാമ മ്യൂസിക് ആപ്, വാട്‌സ് ആപ് പേ TM തുടങ്ങിയ ആപ്ലിക്കേഷനുകളെല്ലാം പ്രീ ലോഡഡായി ടാബ്ലറ്റിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot