5,500 രൂപയ്ക്ക് 7 ഇഞ്ച് ലാവ ടാബ് വരുന്നു

Posted By: Super

5,500 രൂപയ്ക്ക് 7 ഇഞ്ച് ലാവ ടാബ് വരുന്നു

ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ ലാവയില്‍ നിന്നും 7 ഇഞ്ച് ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റ് എത്തുന്നു. ലാവ ഇ-ടാബ് ഇസഡ്7എച്ച് എന്ന മോഡല്‍

നെയിമിലെത്തുന്ന ടാബിന്റെ വില 5,499 രൂപയാണ്. ആന്‍ഡ്രോയിഡ് 4.0.3 ഐസിഎസ് വേര്‍ഷനിലെത്തുന്ന ടാബില്‍ ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭിക്കുമോ എന്ന്  അറിവായിട്ടില്ല. എന്തായാലും ഈ ടാബിന്റെ മറ്റ് ടെക് സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.

1.2 ജിഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ കോര്‍ടക്‌സ് എ-8 പ്രോസസറിലാകും ഇതെത്തുക. 512 എംബി റാമിലെത്തുന്ന ഇ-ടാബില്‍ മാലി 400 ഗ്രാഫിക് പ്രോസസര്‍ യൂണിറ്റാണ് ലാവ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 4 ജിബി സ്‌റ്റോറേജും ഒപ്പം 32 ജിബി വരെ വിപുലപ്പെടുത്താവുന്ന സ്റ്റോറേജ് ശേഷിയും ഉള്ള ടാബ്‌ലറ്റിന് പ്രധാനപ്പെട്ട കണക്റ്റിവിറ്റി ഓപ്ഷനുകളും കമ്പനി നല്‍കിയിട്ടുണ്ട്.

യുഎസ്ബി ഡോങ്കിള്‍ വഴി 3ജി കണക്റ്റിവിറ്റി ഉപയോഗിക്കാവുന്ന ഇ-ടാബില്‍ വൈഫൈ, എച്ച്ഡിഎംഐ ഔട്ട് എന്നിവയും ഉണ്ട്. എന്നാല്‍ ബ്ലൂടൂത്ത്  കണക്റ്റിവിറ്റിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.  7 ഇഞ്ച് വരുന്ന ഇതിന്റെ ഡിസ്‌പ്ലെയ്ക്ക് 480x800 പിക്‌സല്‍ റെസലൂഷനുണ്ട്. 0.3 മെഗാപിക്‌സലുള്ള ഫ്രന്റ്  ഫേസിംഗ് ക്യാമറയേ ടാബിലുള്ളൂവെങ്കിലും ഇതിന്റെ വിലയെ അടിസ്ഥാനമാക്കിയാല്‍ ഇതൊരു പോരായ്മയായി കാണാനാകില്ല. 2,800mAh ബാറ്ററിയും ഇതിലുള്‍പ്പെടുന്നു.

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യുട്യൂബ്, ടിഒഐ, നിമ്പസ് എന്നീ ആപ്ലിക്കേഷനുകള്‍ ഇ-ടാബില്‍ പ്രീലോഡായാണ് എത്തുന്നത്. കുറച്ച് സിനിമകളും 10എച്ച്ഡി വീഡിയോകളും ടാബില്‍ പ്രീലോഡാണ്. വായനാശീലമുള്ളവര്‍ക്കായി 14 പുസ്തകളും ഇതില്‍ പ്രീലോഡ് ചെയ്തിട്ടുണ്ട്.

അടുത്താഴ്ച ഈ ഉത്പന്നത്തെ ലാവ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഫഌപ്കാര്‍ട്ട് വഴി ടാബ് പ്രീ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. ബജറ്റ് ടാബ് നിരയില്‍ അടുത്തിടെ ഇറങ്ങിയ ഐബെറി ഓക്‌സുസ് എഎക്‌സ്02, മൈക്രോമാക്‌സ് ഫണ്‍ബുക്ക്, സിങ്ക് ഇസഡ്990 എന്നീ ടാബ് മോഡലുകള്‍ക്കാണ്  പുതിയ അംഗം വെല്ലുവിളിയാകുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot