ലാവ മൊബൈല്‍സും ടാബ്‌ലറ്റ് വിപണിയിലേക്ക്

Posted By:

ലാവ മൊബൈല്‍സും ടാബ്‌ലറ്റ് വിപണിയിലേക്ക്

ഇത് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ കാലം.  സിം സ്ലോട്ടുകള്‍ ഉള്ളവ, വ്യത്യസ്തവും, പുതുമ നിറഞ്ഞതുമായ സ്‌പെസിഫിക്കേഷനുകളോടു കൂടിയവ എന്നിങ്ങനെ വിവിധ തരം ടാബ്‌ലറ്റുകള്‍ ദിനേനയെന്നോണം വ്യത്യസ്ത ബ്രാന്റ് നെയിമുകളില്‍ പുറത്തിറങ്ങുന്നുണ്ട്.

എന്നാല്‍ ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഇവ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.  അതുകൊണ്ടുതന്നെ ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

വില മാത്രമാണ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ വാങ്ങുമ്പോള്‍ നമ്മെ നിരാശപ്പെടുത്തുക.  പ്രവര്‍ത്തനക്ഷമതയും, ഫീച്ചറുകളും മികച്ചതാവുന്നതിന് അനുസരിച്ച് വിലയും വര്‍ദ്ധിക്കുന്നു.  എന്നാല്‍ ചെറിയ വിലയില്‍ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ലാവ മൊബൈല്‍സ്.

ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ ലാവ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക.  അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഈ പുതിയ ലാവ ടാബ്‌ലറ്റ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫീച്ചറുകള്‍:

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • സിം സ്ലോട്ട്
സ്‌പൈസിന്റെ പാത പിന്തുടര്‍ന്ന് ലാവ മൊബൈല്‍സും ടാബ്‌ലറ്റ് വിപണിയിലേക്ക് എത്തുന്നു.  മൊബൈല്‍ വിപണിയില്‍ ചെറിയ വിലയില്‍ ഹാന്‍ഡ്‌സെറ്റുകള്‍ എത്തിക്കും പോലെ ടാബ്‌ലറ്റ് വിപണിയില്‍ ചെറിയ വിലയില്‍ ടാബ്‌ലറ്റുകള്‍ എത്തിക്കുക എന്നതാണ് ലാവ മൊബൈല്‍സിന്റെ ലക്ഷ്യം.

ലാവ ടാബ്‌ലറ്റുകള്‍ക്ക് ഇന്റല്‍ പ്രോസസ്സറുകള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ട് ലാവ ഇന്റലുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു എന്നാണ് റിപ്പോര്‍ട്ട്.  അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചില ആപ്ലിക്കേഷനുകളും ഈ പുതിയ ടാബ്‌ലറ്റില്‍ നമുക്ക് പ്രതീക്ഷിക്കാം.

6,000 രൂപയ്ക്ക് ഈ പുതിയ ലാവ ടാബ്‌ലറ്റ് കമ്പ്യൂട്ടരുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot