സിഇഎസില്‍ ലീഡര്‍ ഇന്റര്‍നാഷണലിന്റെ രണ്ടു പുതിയ ടാബ്‌ലറ്റുകള്‍

Posted By:

സിഇഎസില്‍ ലീഡര്‍ ഇന്റര്‍നാഷണലിന്റെ രണ്ടു പുതിയ ടാബ്‌ലറ്റുകള്‍

ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ലാസ് വേഗാസില്‍ നടന്നു കൊണ്ടിരിക്കുന്നു.  എല്ലാ ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനികളും തങ്ങളുടെ 2012ലെ ഉല്‍പന്നങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതിലും ശ്രദ്ധ നേടുന്നതിലും പരസ്പരം മത്സരിക്കുകയാണ്.

നിര്‍മ്മാണ മേഖലയിലേക്ക് പുതുതായി വന്ന കമ്പനികള്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം സിഇഎസിലുണ്ട്.  തികച്ചും നൂതനമായ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച പല പുതിയ കമ്പനികളും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി എന്നതാണ് വാസ്തവം.

ഇത്തവണത്തെ സിഇഎസിലെ താരങ്ങള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ്.  നിരവധി പുതിയ ടാബ്‌ലറ്റുകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കപ്പെട്ടത്.  ശ്രദ്ധ പിടിച്ചു പറ്റിയ പുതിയ കമ്പനികളില്‍ പ്രമുഖമാണ് ലീഡര്‍ ഇന്റര്‍നാഷണല്‍.

അവതിപ്പിക്കപ്പെട്ട ടാബ്‌ലറ്റുകളില്‍ ഏറെയും ചെറിയ വിലയുള്ളവയായിരുന്നു.  അവയില്‍ അധികവും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ലീഡര്‍ ഇന്റര്‍നാഷണല്‍ അവതരിപ്പിച്ച രണ്ടു മോഡലുകളാണ് ഇംപ്രഷന്‍ 10എ, ഇംപ്രഷന്‍ 7എ എന്നിവ.  9.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇംപ്രഷന്‍ 10എയ്ക്കുള്ളത്.  ഇത് ഐപിഎസ്-എല്‍സിഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ്.  ചെറിയ വിലയില്‍ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ അത്ര ചെറിയ കാര്യം അല്ല.

1024 x 768 പിക്‌സല്‍ ആണ് ഡിസ്‌പ്ലേ റെസൊലൂഷന്‍.  എന്‍വിഡിയ ഡ്യുവല്‍ കോര്‍ ടെഗ്ര 2 ചിപ്പിന്റെ സപ്പോര്‍ട്ടും ഉണ്ട് ഈ ടാബ്‌ലറ്റിന്.  2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഒരു ഫ്രണ്ട് ക്യാമറ എന്നിങ്ങനെ ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

മാര്‍ച്ചിലോ ഏപ്രിലോ ഈ ടാബ്‌ലറ്റ് വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  15,000 രൂപയോളം ആണ് ഇംപ്രഷന്‍ 10എയുടെ വില.

ഇംപ്രഷന്‍ 10എയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംപ്രഷന്‍ 7എ കുറച്ചുകൂടി വില കുറഞ്ഞതും, ഡിസൈനില്‍ ഒതുക്കമുള്ളതും ആണ്.  1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സറായിരിക്കും ഈ ടാബ്‌ലറ്റില്‍ ഉപയോഗപ്പെടുത്തുക എന്നറിയാമെങ്കിലും ഏതാണ് പ്രോസസ്സര്‍ എന്ന് ഇതുവരെ അറിവായിട്ടില്ല.

ഐപിഎസ്-എല്‍സിഡി ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 1024 x 768 പിക്‌സല്‍ തന്നെയാണ്.  512 എംബിയാണ് ഇതിന്റെ സിസ്റ്റം മെമ്മറി.  മെമ്മറി ഉയര്‍ത്തണമെന്നു തോന്നുകയാണെങ്കില്‍ അതിനു സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഇതിലുണ്ട്.

ഒരു മിനി എച്ച്ഡിഎംഐ പോര്‍ട്ടും ഈ ടാബ്‌ലറ്റിലുണ്ട്.  ഇതുവഴി ഏതെങ്കിലും വലിയ എക്‌സ്‌റ്റേണല്‍ സ്‌ക്രീനുമായി ഇതിനെ ബന്ധിപ്പിക്കാനും അതുവഴി കൂടുതല്‍ മികച്ച വീഡിയോ അനുഭവം ലഭ്യമാക്കാനും കഴിയുന്നു.

ഇംപ്രഷന്‍ 7എയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ മികച്ച ഒരു ടാബ്‌ലറ്റ് ആണ് എന്നു കാണാം.  വെറും 8,000 രൂപയോളം മാത്രമാണ് ഇതിന്റെ വില.  ഈ ടാബ്‌ലറ്റും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളോടെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot