വിന്‍ഡോസ് ട്രിക്‌സുകള്‍!

By: Archana V

ലാപ്‌ ടോപ്പില്‍ മൗസും ടച്ച്‌ പാഡും ഉപയോഗിക്കുന്നതിലും എളുപ്പം കോംമ്പോ കീകള്‍ ഉപയോഗിക്കുന്നതാണ്‌. വേഗത നല്‍കുന്നതിന്‌ പുറമെ കൂടുതല്‍ കൃതയതയോടെയും സൂഷ്‌മതയോടെയും കാര്യങ്ങള്‍ ചെയ്യാനും ഇത്‌ സഹയിക്കും.

വിന്‍ഡോസ് ട്രിക്‌സുകള്‍!

കോപ്പി, പേസ്റ്റ്‌ പോലെ അടിസ്ഥാന കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന കീ കോമ്പിനേഷന്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌ .എന്നാല്‍ നിങ്ങളുടെ ജോലി എളുപ്പമാക്കാന്‍ സഹായിക്കുന്ന നിരവധി കോംമ്പോ കീകള്‍ വേറെയുമുണ്ട്‌. ഇത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട കീബോര്‍ഡിലെ ചില എളുപ്പവഴികളാണ്‌ താഴെ പറയുന്നത്‌.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ്‌ സ്‌നാപ്പിങ്‌

 • വിന്‍ഡോസ്‌ കീ+ ലെഫ്‌റ്റ്‌ - ആപ്‌ വിന്‍ഡോ ഇടത്‌ വശത്തേക്ക്‌ നീക്കാന്‍
 • വിന്‍ഡോസ്‌ കീ + റൈറ്റ്‌ - ആപ്‌ വിന്‍ഡോ വലത്‌ വശത്തേക്ക്‌ നീക്കാന്‍
 • വിന്‍ഡോസ്‌ കീ + അപ്‌ - ആപ്‌ വിന്‍ഡോ മാക്‌സിമൈസ്‌ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + ഡൗണ്‍ - ആപ്‌ വിന്‍ഡോ മിനിമൈസ്‌ ചെയ്യാന്‍

വിന്‍ഡോ മാനേജ്‌മെന്റ്‌

 • വിന്‍ഡോസ്‌ കീ + ടാബ്‌ - ടാസ്‌ക്‌ വ്യു തുറക്കാന്‍
 • Atl+ Tab - ഓപ്പണ്‍ ചെയ്‌തിട്ടുള്ള ഒരു ആപ്ലിക്കേഷനില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറാന്‍

90% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് സെയില്‍ വീണ്ടും!

വിര്‍ച്വല്‍ ഡെസ്‌ക്ടോപ്‌സ്‌

 • വിന്‍ഡോസ്‌ കീ +Ctrl +D - വിര്‍ച്വല്‍ ഡെസ്‌ക്ടോപ്പ്‌ കൂട്ടിചേര്‍ക്കാന്‍
 • വിന്‍ഡോസ്‌ കീ +Ctrl+F4 -നിലവിലെ വിര്‍ച്വല്‍ ഡെസ്‌ക്ടോപ്‌ ക്ലോസ്‌ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +Ctrl + ലെഫ്‌റ്റ്‌ /റൈറ്റ്‌ ആരോ - വിര്‍ച്വല്‍ ടെസ്‌ക്‌ ടോപ്പുകളില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറാന്‍

കമാന്‍ഡ്‌ പ്രോംന്റ്‌

 • Ctrl+ V - പേസ്റ്റ്‌ ചെയ്യാന്‍ 
 • Ctrl+ C - സെലക്ട്‌ ചെയ്‌തത്‌ കോപ്പി ചെയ്യാന്‍
 • Ctrl+ X - സെലക്ട്‌ ചെയ്‌തത്‌ കട്ട്‌ ചെയ്യാന്‍
 • Ctrl+ A -എല്ലാം സെലക്ട്‌ ചെയ്യാന്‍
 • Ctrl+ Z -Undo (തൊട്ട്‌ മുമ്പ്‌ ചെയ്‌തത്‌ വേണ്ടന്നു വയ്‌ക്കുക)
 • Ctrl+ Y- Redo ( തൊട്ട്‌ മുമ്പ്‌ ചെയ്‌തത്‌ വീണ്ടും ചെയ്യുക)
 • Ctrl+ D - സെലക്ട്‌ ചെയ്‌തത്‌ ഡിലീറ്റ്‌ ചെയ്യാന്‍

മറ്റ്‌ ചില ഷോര്‍ട്ട്‌കട്ടുകള്‍

 • വിന്‍ഡോസ്‌ കീ + A - ആക്ഷന്‍ സെന്റര്‍ ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + C - ലിസനിങ്‌ മോഡില്‍ കോര്‍ട്ടാന എനേബിള്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + D - ഡെസ്‌ക്ടോപ്പ്‌ ഡിസ്‌പ്ലെ ചെയ്യാനും ഹൈഡ്‌ ചെയ്യാനും
 • വിന്‍ഡോസ്‌ കീ + G - ഗെയിം ഓപ്പണായിരിക്കുമ്പോള്‍ ഗെയിംബാര്‍ ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + H - ഷെയര്‍ ചാം ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + I - സെറ്റിങ്‌സ്‌ ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +K - കടക്ട്‌ ക്വിക്ക്‌ ആക്ഷന്‍ ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + L - പിസി ലോക്ക്‌ ചെയ്യാനും അക്കൗണ്ടുകള്‍ സ്വിച്ച്‌ ചെയ്യാനും
 • വിന്‍ഡോസ്‌ കീ + M - എല്ലാ വിന്‍ഡോയും മിനിമൈസ്‌ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + R - റണ്‍ ഡയലോഗ്‌ ബോക്‌സ്‌ തുറക്കാന്‍
 • വിന്‍ഡോസ്‌ കീ +S - സേര്‍ച്ച്‌ ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +U - Ease of Access center ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +X - ക്വിക്ക്‌ ലിങ്ക്‌ മെനു ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +Number - നമ്പര്‍ സൂചിപ്പിക്കുന്ന സ്ഥാനത്ത്‌ ടാസ്‌ക്‌ ബാറില്‍ വരുന്ന ആപ്പ്‌ ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +Enter -നറേറ്റര്‍ ഓപ്പണ്‍ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ + Home - ആക്ടീവ്‌ ആയിട്ടുള്ള ഡെസ്‌ക്ടോപ്പ്‌ വിന്‍ഡോ ഒഴികെയുള്ള എല്ലാം മിനിമൈസ്‌ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +PrtScn - സ്‌ക്രീന്‍ ഷോട്ട്‌ എടുത്ത്‌ ഫോള്‍ഡറില്‍ സേവ്‌ ചെയ്യാന്‍
 • വിന്‍ഡോസ്‌ കീ +Shift+ Up arrow - സ്‌ക്രീനിന്റെ താഴെ മുതല്‍ മുകളില്‍ വരെ ഡെസ്‌ക്‌ടോപ്പ്‌ വിന്‍ഡോ വലിച്ച്‌ നീട്ടാന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Generally, hitting combo keys in keyboard save more time than reaching for the mouse or touchpad. Below are some of the keyboard tricks that you should know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot