ലെനൊവൊയുടെ 6,999 രൂപയുടെ 4ജി ടാബ് ഇതാ....!

Written By:

സ്മാര്‍ട്ട്‌ഫോണ്‍, പിസി നിര്‍മ്മാതാക്കളായ ലെനൊവൊ 4ജി സവിശേഷതയോട് കൂടിയ എ 6000 ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ലോഞ്ച് ചെയ്തു. 6,999 രൂപയാണ് ഇതിന്റെ വില, അടുത്ത് തന്നെ ലോഞ്ച് ചെയ്ത റെഡ്മി 4ജി നോട്ട്, മൈക്രോമാക്‌സിന്റെ യു യുറേക്ക എന്നിവയുമായി കടുത്ത പോരാട്ടം എ 6000 കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലെനൊവൊയുടെ 6,999 രൂപയുടെ 4ജി ടാബ് ഇതാ....!

ഈ 4ജി ടാബ്‌ലറ്റ് ഫഌപ്കാര്‍ട്ടില്‍ ഓണ്‍ലൈന്‍ ഫഌഷ് വില്‍പ്പനയിലൂടെയാണ് നിലവില്‍ ലഭിക്കുക. ജനുവരി 28-ന് 2 മണിക്കാണ് ഇതിന്റെ വില്‍പ്പന ആരംഭിക്കുക. ലെനൊവൊ എ 6000 ബാന്‍ഡ് 3, ബാന്‍ഡ് 4 നെറ്റ്‌വര്‍ക്ക് പിന്തുണ ലഭിക്കുന്നതാണ്.

ടാബില്‍ 5 ഇഞ്ചിന്റെ എച്ച്ഡി ഐപിഎസ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്, 1.2 ഗിഗാഹെര്‍ട്ട്‌സിന്റെ 64 ബിറ്റ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറാണ് ഇതിനുളളത്. 1 ജിബി റാം കൂടാതെ അന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലേക്കുളള പരിഷ്‌ക്കരണവും കമ്പനി ഉറപ്പു നല്‍കുന്നു.

ലെനൊവൊയുടെ 6,999 രൂപയുടെ 4ജി ടാബ് ഇതാ....!

അതേസമയം, പുതിയ ഒഎസ് അപ്‌ഡേറ്റ് എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് ലെനൊവൊ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. 8 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും, 2എംപിയുടെ സെക്കന്‍ഡറി ക്യാമറയും ഇതിന് നല്‍കിയിരിക്കുന്നു. 2300 എംഎഎച്ചിന്റെ ബാറ്ററി 13 മണിക്കൂറിന്റെ ടോക്ക് ടൈമും 3ജി നെറ്റ്‌വര്‍ക്കില്‍ 264 മണിക്കൂറിന്റെ സ്റ്റാന്‍ഡ്‌ബൈ ടൈമും നല്‍കുന്നു.

English summary
Lenovo a6000 launched at awesome price 6,999 inr.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot