15,499 രൂപയ്ക്ക് ലെനോവൊ A7--50 ക്വാഡ്‌കോര്‍ ടാബ്ലറ്റ്!!!

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വന്തമായ ഇടം നേടിയ ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാല ലെനോവൊ പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്തു. ലെനോവൊ A7-50 എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന് 15,499 രൂപയാണ് വില. റീടെയ്ല്‍ സ്‌റ്റോറുകളില്‍ 14,999 രൂപയ്ക്ക് ടാബ്ലറ്റ് ലഭിക്കും.

15,499 രൂപയ്ക്ക് ലെനോവൊ A7--50 ക്വാഡ്‌കോര്‍ ടാബ്ലറ്റ്!!!

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് HD മള്‍ടി ടച്ച് IPS സ്‌ക്രീന്‍, 1.3 GHz ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍), 5 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവയാണ് കണക്റ്റിവിറ്റി ഫീച്ചറുകള്‍. വോയ്‌സ് കോളിംഗ് സംവിധാനവുമുണ്ട്. 3450 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot