ലെനോവോ ഐഡിയടാബ് ടാബ്‌ലറ്റ് വരുന്നു

Posted By:

ലെനോവോ ഐഡിയടാബ് ടാബ്‌ലറ്റ് വരുന്നു

ടാബ്‌ലറ്റ് വിപണിയിലെ മത്സരം മുറുകുന്നതിനനുസരിച്ച് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ എണ്ണത്തില്‍ മാത്രമല്ല വര്‍ദ്ധനവ്, മറിച്ച് ടാബ്‌ലറ്റ് നിര്‍മ്മാണ കമ്പനികളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്‌.

ലെനോവോയുടെ പുതിയ ടാബ്‌ലറ്റ് ഉടന്‍ പുറത്തിറങ്ങും എന്ന് ലെനോവോ പ്രഖ്യാപിച്ചതേയുള്ളൂ.  തികച്ചും അപ്രതീക്ഷിതമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ലെനോവോ ഈ പ്രഖ്യാപനം നടത്തിയത്.  ഈ പുതിയ ലെനോവോ ടാബ്‌ലറ്റിന്റെ പുതിയ പേര് ഐഡിയടാബ് എസ്2 എന്നാണ്.

ലെനോവോ ഐഡിയടാബ് എസ്2 ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ആണ്.  ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലാണ് ഈ പുതിയ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.

ഈ പുതിയ ടാബ്‌ലറ്റ് വളരെ മികച്ചതും വ്യത്യസ്തവും ആയിരിക്കും എന്നു ലെനോവോ അവകാശപ്പെടുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് മറ്റു ടാബ്‌ലറ്റുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് എന്ന് ലെനോവോ ഇതുവരെ പറഞ്ഞിട്ടില്ല.  അതുപോലെ ഈ ടാബ്‌ലറ്റിന്റെ സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിടാനും ലെനോവോ തയ്യാറായിട്ടില്ല.

10 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 7.6 എംഎം കട്ടി, 499 ഗ്രാം ഭാരം എന്നിവ ലെനോവോ ഐഡിയടാബ് എസ്2 ടാബ്‌ലറ്റിനെ കുറിച്ച് ലഭ്യമായ ചില ഫീച്ചറുകളാണ്.  ഒരു ലാപ്‌ടോപ്പ് ഡോക്കോടെയാണ് ഈ പുതിയ ലെനോവോ ടാബ്‌ലറ്റിന്റെ വരവ്.

ലാപ്‌ടോപ്പ് ഡോക്ക് ഉള്ളതിനാല്‍ 20 മണിക്കൂര്‍ വരെയുള്ള ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് പറയപ്പെടുന്നത്.  എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, സ്‌നാപ്ഡ്രാഗണ്‍ എസ്4 എംഎസ്എം8960 ചിപ്‌സെറ്റ് എന്നിവയുടെ സപ്പോര്‍ട്ടും ഈ ടാബ്‌ലറ്റിനു്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot