ലെനോവോയുടെ ബജറ്റ് ലാപ്‌ടോപ്പ്

Posted By: Super

ലെനോവോയുടെ ബജറ്റ് ലാപ്‌ടോപ്പ്

ലാപ്‌ടോപ്പുകളുടേയും കമ്പ്യൂട്ടറുകളുടേയും ഇടയില്‍ പ്രമുഖ ബ്രാന്റായ ലെനോവോയുടെ പുതിയ ലാപ്‌ടോപ്പാണ് ബി570. ഒട്ടേറെ പുതുമകളോടെ വരുന്ന ഇത് ഒരു ബജറ്റ് ലാപ്‌ടോപ്പാണ് എന്നാണ് ലെനോവോയുടെ അവകാശവാദം.

വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ബജറ്റ് ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ ഡിസ്പ്ല 15.6 ഇഞ്ച് ആണ്. 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള ഇതൊരു ഗ്ലോസി ഡിസ്‌പ്ലേ ആണ്.

വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തിന് ഇന്റല്‍ കോര്‍ ഐ3 പ്രോസസ്സറിന്റെ സ്പപോര്‍ട്ടും ഉണ്ട്. ഒരേ സമയം 6 കാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡ് റീഡര്‍ ഈ ലെനോവോ ബജറ്റ് ലാപ്‌ടോപ്പിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്.

ഡിവിഡി റൈറ്റര്‍, ബ്ലു-റേ ഡിസ്‌ക് എന്നിവ ഉള്‍ക്കൊള്ളുന്ന ഒപ്റ്റിക്കല്‍ ഡ്രൈവ്, 0.3 മെഗാപിക്‌സല്‍ ക്യാമറ, 320 ജിബി ഹാര്‍ഡ് ഡ്രൈവ്, 4 ജിബി റാം കപ്പാസിറ്റി തുടങ്ങിയവും ഈ പുതിയ ലെനോവോ ലാപ്‌ടോപ്പിന്റെ സവിശേഷതകളില്‍ പെടുന്നു.

വൃത്താകൃതിയില്‍ ഉള്ള കീബോര്‍ഡില്‍ ഒരുക്കിയിരിക്കുന്ന കീകള്‍ ഈ പുതിയ ലെനോവോ ലാപ്‌ടോപ്പിന്റെ ഡിസൈന്ന് ഒരു പുതുമ നല്‍കുന്നു.

നിരവധി പോര്‍ട്ടുളുണ്ട് ലെനോവോ ബി570 എന്ന ഈ പുതിയ ബജറ്റ് ലാപ്‌ടോപ്പില്‍. ഒരു ഹെഡ്‌ഫോണ്‍ പോര്‍ട്ട്, നാല് യുഎസ്ബി പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ പോര്‍ട്ട്, വിജിഎ പോര്‍ട്ട്, ആര്‍ജെ45 ജാക്ക് പോര്‍ട്ട് എന്നിങ്ങനെ പോര്‍ട്ടുകളുടെ ഒരു നിര തന്നെയുണ്ടായിരുന്നു.

മികച്ച് ഇന്റല്‍ 82579എല്‍എം ജിഗാബിറ്റ് ലാന്‍ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഡാറ്റകളുടേയും ഫയലുകളുടേയും സുഗമമായ ഷെയറിംഗിനു സഹായകമാകുന്നു.

2.35 കിലോഗ്രാം ഭാരമുള്ള ഈ പുതിയ ലാപ്‌ടോപ്പിന്റെ നീളം 378 എംഎം, വീതി 252 എംഎം, കട്ടി 33.1 എംഎം എന്നിങ്ങനെയാണ്. കറുപ്പു നിറത്തില്‍ മാത്രം ലഭ്യമായ ഈ ലാപ്‌ടോപ്പിന് താരതമ്യേന കുറവാണ്.

ഏതാണ്ട് 30,000 രൂപയോളമാണ് ഈ പുതിയ ലെനോവോ ബജറ്റ് ലാപ്‌ടോപ്പിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot