ലെനോവോ തിങ്ക്പാഡ് ലാപ്‌ടോപ്പുകള്‍ക്ക് ഇന്റല്‍ ഐവി ബ്രിഡ്ജ് പ്രോസസ്സര്‍

Posted By:

ലെനോവോ തിങ്ക്പാഡ് ലാപ്‌ടോപ്പുകള്‍ക്ക് ഇന്റല്‍ ഐവി ബ്രിഡ്ജ് പ്രോസസ്സര്‍

ലെനോവോ തിങ്ക്പാഡ് സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്റല്‍ ഐ-കോര്‍ പ്രോസസ്സറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പോവുകയാണ്.  തിങ്ക്പാഡ് എഡ്ജ് എസ്430, ഇ430/530, ബി സീരീസ് ലാപ്‌ടോപ്പുകള്‍ എന്നിവയാണ് അപ്‌ഗ്രേഡ് ചെയ്യാന്‍ പോകുന്നത്.

ഈ പുതിയ ഇന്റല്‍ കോര്‍ ഐ പ്രോസസ്സറുകളുടെ കോഡ് നെയിം ഐവി ബ്രിഡ്ജ് എന്നാണ്.  പുതിയ അപ്‌ഡേഷന്‍ നടത്താന്‍ പോകുന്ന ലാപ്‌ടോപ്പുകളില്‍ സാധാരണ ലാപ്‌ടോപ്പുകള്‍ മുതല്‍ ഹൈ എന്റ് ലാപ്‌ടോപ്പുകള്‍ വരെയുണ്ട്.  ലെനോവോയുടെ ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ എന്ന ഖ്യാതി നേടിയവയും ഇവയില്‍ പെടും.

സ്‌റ്റൈല്‍ കോണ്‍ഷ്യസ് ആയ ആളുകളെ ഉദ്ദേശിച്ച് ലെനോവോ ഇറക്കിയ ലാപ്‌ടോപ്പുകളാണ് തിങ്ക്പാഡ് എസ്430.  വെറും 8 എംഎം മാത്രമാണ് ഈ മെലിഞ്ഞ ലാപ്‌ടോപ്പിന്റെ കട്ടി.  ഇതിന്റെ മെറ്റാല്ലിക് ഫിനിഷിലുള്ള ഡിസൈന്‍ വളരെ ആകര്‍ഷണീയമാണ്.

14 ഇഞ്ച് ആണ് ഈ ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ.  വ്യത്യസ്ത ഐവി ബ്രിഡ്ജ് പ്രോസസ്സറുകള്‍, ഡിവിഡി ബര്‍ണറുകള്‍, ഗ്രാഫിക്‌സ് കാര്‍ഡുകള്‍ എന്നിവയെല്ലാം ഈ ലാപ്‌ടോപ്പില്‍ ഉപോയഗപ്പെടുത്താവുന്നതാണ്.

ആപ്പിള്‍ ഉല്‍പന്നങ്ങളുടെ മാത്രം പ്രത്യേകതയായിരുന്ന തണ്ടര്‍ബോള്‍ട്ട് ഇന്റര്‍ഫെയ്‌സ് ഇനി ഈ ലെനോവോ ഉല്‍പന്നത്തിന്റെയും പ്രത്യേകതയായിരിക്കും.  40,000 ൂപയോളമായിരിക്കും ഈ ലാപ്‌ടോപ്പിന്റെ വില.

തിങ്ക്പാഡ് എഡ്ജ് ഇ430, ഇ530 എന്നിവയുടെ ഡിസ്‌പ്ലേ വലിപ്പം വ്യത്യസ്തമാണ്.  ഇ430ന്റെ ഡിസ്‌പ്ലേ 14 ഇഞ്ചും ഇ3530ന്റെ ഡ്‌സ്‌പ്ലേ 15 ഇഞ്ചും ആണ്.  നിരവധി കസ്റ്റമൈസേഷന്‍ ഒപ്ഷനുകളുമായാണ് ഈ ലാപ്‌ടോപ്പുകളുടെ വരവ്.

ഐവി ബ്രിഡ്ഡ് പ്രോസസ്സറുകള്‍, എഎംഡി പ്രോസസ്സറുകള്‍ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാനും ഗ്രാഫിക്‌സ് കാര്‍ഡുകളില്‍ നിന്നും ഇന്റഗ്രേറ്റഡോ ഡിസ്‌ക്രീറ്റോ തിരഞ്ഞെടുക്കാനോ ഈ ലാപ്‌ടോപ്പുകളുടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഇവയുടെ 1 ടിബി ഹാര്‍ഡ് ഡിസ്‌ക് സ്‌പെയ്‌സ് വേണമെങ്കില്‍ എസ്എസ്ഡി ഇനിയും ഉയര്‍ത്താവുന്നതാണ്.  വ്യത്യസ്ത നിറങ്ങളില്‍ വരുന്ന ഈ ലാപ്‌ടോപ്പുകളുടെ വില 30,000 രൂപ മുതല്‍ മുകളിലേക്കാണ്.

ബജറ്റ് ലാപ്‌ടോപ്പ് എന്നു വിശേഷിപ്പിക്കാവുന്നവയാണ് ലെനോവോ ബി സീരീസ് ലാപ്‌ടോപ്പുകള്‍.  14 ഇഞ്ച്, 15 ഇഞ്ച് ഡിസ്‌പ്ലേകള്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത വേര്‍ഷനുകളില്‍ നമുക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.  ഇവയ്ക്ക് ഇന്റലിന്റെ മൂന്നാം തലമുറ ഐവി ബ്രിഡ്ജ് പ്രോസസ്സറുകള്‍, എഎംഡി ഫ്യൂഷന്‍ അരിത്‌മെറ്റിക് പ്രോസസ്സിംഗ് യൂണിറ്റ് എന്നിവയില്‍ ഇഷ്ടമുള്ളത് ഉപയോഗപ്പെടുത്താം.  ഏപ്രിലില്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഇവയുടെ വില 25,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot