ലെനോവോ പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടറുമായെത്തുന്നു

By Super
|
ലെനോവോ പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടറുമായെത്തുന്നു
എഎംഡി ഫ്യൂഷന്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത സി325 ഓള്‍ ഇന്‍ വണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുമായെത്തുകയാണ് ലെനോവോ. മികച്ച പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്താന്‍ എഎംഡി ഇ450 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉറപ്പു വരുത്തിയിട്ടുണ്ട് ലെനോവോ ഈ കമ്പ്യൂട്ടറില്‍.

ഇതിന്റെ 20 ഇഞ്ച് സ്‌ക്രീന്‍ ഈ ലെനോവോ കമ്പ്യൂട്ടറിന് ഒരു രാജകീയ ഭാവം നല്‍കുന്നതോടൊപ്പം കൂടുതലാളുകളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. 1600 x 900 പിക്‌സല്‍ റെസൊലൂഷന്‍, എല്‍ഇഡി ബാക്ക്‌ലൈറ്റ് എന്നിവ സി325ന്റെ പ്രത്യേകതകളാണ്.

ഗെയിമിംഗ് ഓപ്ഷനുകള്‍ മികച്ചതാക്കാനും, റെസൊലൂഷന്‍ മെച്ചപ്പെടുത്താനും എഎംഡി റേഡിയോണ്‍ എച്ച്ഡി 6320 ഗ്രാഫിക് കാര്‍ഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് ലെനോവോ ഈ പുതിയ കമ്പ്യൂട്ടറില്‍. 8 ജിബി മെമ്മറിയുള്ള ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് 320 ജിബിയോ 500 ജിബിയോയും, ഹാര്‍ഡ് ഡ്രൈവ് 1 ടെറാബൈറ്റും ആണ്.

ഡിവിഡി ബേണര്‍, യുഎസ്ബി പോര്‍ട്ടുകള്‍, വൈഫൈ കണക്റ്റിവിറ്റി, മെമ്മറി കാര്‍ഡ് റീഡര്‍, 0.3 മെഗാപിക്‌സല്‍ വെബ് ക്യാം എന്നീ സൗകര്യങ്ങളും ഈ പുതിയ ലെനോവോ കമ്പ്യൂട്ടറിലുണ്ട്.

64 ബിറ്റ് വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ലെനോവോ സി325 കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. എസ്ആര്‍എസ് പ്രീമിയം സൗണ്ട് സപ്പോര്‍ട്ടുള്ള സ്റ്റീരിയോ സ്പീക്കറം ഉണ്ട് ഈ കമ്പ്യൂട്ടറിന്.

ിവയ്‌ക്കെല്ലാം പുറമെ ഒരു ഐ-ഡിസ്റ്റന്‍സ് സിസ്റ്റം സംവിധാനം കൂടിയുണ്ട് ഈ ലെനോവോ കമ്പ്യൂട്ടറില്‍. സ്‌ക്രീനുമായി നമ്മുടെ കണ്ണുകള്‍ വളരെ അടുത്താണ് എങ്കില്‍ അതു നമ്മളെ അറിയിക്കാന്‍ ഈ സെവിധാനം വഴി ഈ ലെനോവോ കമ്പ്യൂട്ടറിനു കഴിയും.

35,000 രൂപ മുതല്‍ ആണ് സി325 എന്ന ഈ പുതിയ ലെനോവോ കമ്പ്യൂട്ടറിന്റെ വില തുടങ്ങുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X