വിദ്യാഭ്യാസ ആവശ്യത്തിനായി രണ്ട് ലെനോവോ ലാപ്‌ടോപ്പുകള്‍

Posted By:

വിദ്യാഭ്യാസ ആവശ്യത്തിനായി രണ്ട് ലെനോവോ ലാപ്‌ടോപ്പുകള്‍

ലെനോവോ ചെറിയ വിലയുള്ള മാത്രമുള്ള മള്‍ട്ടിമോഡ് ലാപ്‌ടോപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.  ഈ വര്‍ഷത്തെ സിഇഎസില്‍ ലെനോവോ ഒരു പുതിയ എഡ്യുക്കേഷണല്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുകയുണ്ടായി.  വളരെ നല്ല പ്രതികരണമാണ് അതിന് ലഭിച്ചത്.  വിശ്വസ്യതയും മികച്ച ബാറ്ററി ബാക്ക് അപ്പുമാണ് ലെനോവോ ലാപ്‌ടോപ്പുകളുടെ മുഖമുദ്ര.

ഈ പുതിയ ലെനോവോ ഉല്‍പന്നത്തിന്റെ കൂടുതല്‍ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും അറിവായിട്ടില്ലെങ്കതിലും അറിവായിടത്തോളം പരിശോധിക്കുമ്പോള്‍ വളരെ ആകര്‍ഷണീയമാണ്.  ക്ലാസ്‌മേറ്റ്+ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ലാപ്‌ടോപ്പിന് ഇന്റല്‍ എന്‍2600 ആറ്റം പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.

10.1 ഇഞ്ച് ആന്റ് ഗ്ലെയര്‍ സ്‌ക്രീന്‍ ആണ് ഈ പുതിയ ലെനോവോ ലാപ്‌ടോപ്പിന്.  എച്ച്ഡി സ്‌ക്രീനുകള്‍ ഇരു മോഡലുകള്‍ക്കും ഒപ്ഷണലാണ്.  ലെനോവോ ക്ലാസ്‌മേറ്റ്+ കണ്‍വെര്‍ട്ടിബിള്‍ മോഡലിന്റെ ടച്ച് സ്‌ക്രീനില്‍ വേണമെങ്കില്‍ പെന്‍ സ്റ്റൈലസും ഉപയോഗപ്പെടുത്താവുന്നതാണ്.  2 ജിബി ഡിഡിആര്‍3 റാം ആണ് ഇതിനുള്ളത്.

വെറും 320 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് എന്നത് ഒട്ടും ആകര്‍ഷണീയമല്ല.  എന്നാല്‍ 32 ജിബി സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് ഒരു മികച്ച ഫീച്ചര്‍ ആണ്.  കാരണം മെമ്മറി കുറവ് ആണെങ്കിലും ഈ എസ്എസ്ഡി ഡ്രൈവ് വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു.

നീണ്ട 10 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉറപ്പു നല്‍കുന്ന 6 സെല്‍ ബാറ്ററിയാണ് ലെനോവോക്ലാസ്‌മേറ്റ്+ പിസിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  വിജിഎ പോര്‍ട്ട്, മൂന്ന് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട് എന്നിങ്ങനെ പോര്‍ട്ടുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ഇതില്‍.

വലിയ എച്ച്ഡി സ്‌ക്രീനില്‍ ഡാറ്റ കാണാന്‍ സഹായകമാകും ഇതിലെ എച്ച്ഡിഎംഐ പോര്‍ട്ട്.  ഈ ലാപ്‌ടോപ്പ് ഈടു നില്‍ക്കുന്നതും കരുത്തുറ്റതുമാണ്.  വാട്ടര്‍ പ്രൂഫ് ആണ് ഇതിന്റെ കീബോര്‍ഡ്.  അതിനാല്‍ അറിയാതെ വെള്ളം തെറിച്ചാലും കേടു വരുമെന്നു പേടിക്കേണ്ടതില്ല.

ശക്തമായ ഡിസി ജാക്കും ഇതിനുണ്ട്.  ലെനോവോ ക്ലാസ്‌മേറ്റ്+ കണ്‍വെര്‍ട്ടിബിള്‍ പിസി, ക്ലാസ്‌മേറ്റ്+ ക്ലാംഷെല്‍ അധികം താമസിയാതെ തന്നെ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot