എസ്സന്‍ഷ്യല്‍ ബി470, മികച്ച ചോയ്‌സ്‌

Posted By: Staff

എസ്സന്‍ഷ്യല്‍ ബി470, മികച്ച ചോയ്‌സ്‌

ദിനംപ്രതി ലാപ്‌ടോപ്പ് വിപണിയില്‍ ഇറങ്ങുന്ന വ്യത്യസ്ത ലാപ്‌ടോപ്പുകള്‍ക്കും അവയെ കുറിച്ചുള്ള പരസ്യങ്ങള്‍ക്കും ഇടയില്‍ കിടന്നു കഷ്ടപ്പെടുകയാണ് ഉപഭോക്താക്കള്‍. എന്നാല്‍ സംശയമേതുമില്ലാതെ തിരഞ്ഞെടുക്കാവുന്നത്ര മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ചവെക്കുന്ന ഒരു ലാപ്‌ടോപ്പുമായി രംഗത്തെത്തുകയാണ് ലെനോവോ.

ലെനോവോ എസ്സന്‍ഷ്യല്‍ ബി470 എന്നു പേരിട്ടിരിക്കുന്ന ഈ ലാപ്‌ടോപ്പിന്റെ 2.3 ജിഗാ ഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ i5 2410M പ്രോസസ്സര്‍ വഴി വളരെ വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കും. 4 ജിബി 1,333 മെഗാഹെര്‍ഡ്‌സ് DDR3 കൊണ്ട് കൂടുതല്‍ കാര്യകഷമമാക്കിയ 500 ജിബി മെമ്മറിയാണ് എസ്സന്‍ഷ്യല്‍ ബി470 ന്റേത്.

ഇന്റലിന്റെ HM65 ചിപ്‌സെറ്റ് ഈ ലാപ്‌ടോപ്പിനെ കൂടുതല്‍ പ്രവര്‍ത്തനകഷമത നല്‍കുന്നു. ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് കൂടുതല്‍ മിഴിവു നല്‍കാന്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഇന്‍വിഡിഎ വഴി സാധിക്കും.

14 ഇഞ്ച് ഡിസിപ്ലേ സ്‌ക്രീനോടുകൂടിയ ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് 7 ലാണ്. ബലമേറിയ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതിനു നല്കിയിരിക്കുന്ന തിളക്കമാര്‍ന്ന കോട്ടിംഗ് ലെനോവോ എസ്സന്‍ഷ്യല്‍ ബി470 യെ ആകര്‍ഷണീയമാക്കുന്നു.

തുടക്കാക്കാര്‍ക്കു പോലും അനായാസം ഉപയോഗിക്കാവുന്ന കീപാഡ് ആണിതിന്റെ മറ്റൊരു പ്രത്യേകത. ലെനോവോയുടെ തന്നെ ജി570 പോലുള്ള ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്സന്‍ഷ്യല്‍ ബി470 യുടെ വിലയായ 31972 രൂപ ഒരു ഒട്ടും കൂടുതലായി തോന്നുകയില്ലയെന്നതാണ് വാസ്തവം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot