ലെനോവോ ഓള്‍-ഇന്‍-വണ്‍ പിസി ഇന്ത്യയില്‍

By Shabnam Aarif
|
ലെനോവോ ഓള്‍-ഇന്‍-വണ്‍ പിസി ഇന്ത്യയില്‍

വളരെ കുറച്ച് സ്ഥലം മതി എന്നതിനാല്‍ സാധാരണ ഡെസ്‌ക്ടോപ്പുകളെക്കാള്‍ ഓള്‍-ഇന്‍-വണ്‍ പിസികള്‍ക്ക് പ്രിയമേറി വരുന്നു.  സ്ഥലം കുറച്ചു മതി എന്നു കരുതി പ്രവര്‍ത്തന മികവിന്റെ കാര്യത്തില്‍ ഇവയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല എന്നതാണ് ഇവുടെ ഏറ്റവും വലിയ ആകര്‍ഷണീയത.

അതുകൊണ്ട് തന്നെ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ സാധാരണ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളേക്കാള്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത് ഓള്‍-ഇന്‍-വണ്‍ പിസികളുടെ നിര്‍മ്മാണത്തിലാണ്.  ലെനോവോ ഒട്ടേറെ ഓള്‍-ഇന്‍-വണ്‍ പിസികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലെനോവോ ഐഡിയസെന്റര്‍ ബി500 ആണ് ഇവയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച പിസി.

 

ഫീച്ചറുകള്‍:

  • 23 ഇഞ്ച് സ്‌ക്രീന്‍

  • ജെബിഎല്‍ സ്പീക്കറുകള്‍

  • ഒപ്റ്റിക്കല്‍ ഡ്രൈവ്

  • 4 ജിബി റാം

  • 1 ടിബി സ്റ്റോറേജ്
 
സ്ഥലം കുറച്ചു മതി എന്നതുപോലെ തന്നെ ഇതിന്റെ ഉപയോഗവും വളരെ എളുപ്പമാണ്.  ഇത് സെറ്റ് അപ്പ് ചെയ്യുന്നത് വളരെ ലളിതമാണ്.  പവര്‍ കേബിള്‍ സോക്കറ്റുമായി ബന്ധിപ്പിക്കുക, മൗസും കീബോര്‍ഡും ബന്ധിപ്പിക്കുക.  കഴിഞ്ഞു.  ഇതിന്റെ ഓള്‍-ഇന്‍-വണ്‍ സ്വഭാവമാണ് ഇതിത്ര ലളിതമാക്കിയത്.

പിസിയുടെ താഴെ ഭാഗത്തായാണ് ജെബിഎല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ ഉള്ളത്.  ഇതിന്റെ 23 ഇഞ്ച് സ്‌ക്രീന്‍ 60 ഡിഗ്രി വരെ ചരിക്കാവുന്നതാണ്.  ബ്രൈറ്റ്‌നെസും, ശബ്ദവും നിയന്ത്രിക്കാവുന്ന ടച്ച് സെന്‍സിറ്റീവ് കീകള്‍ സ്‌ക്രീനിന്റെ താഴെയായി കാണാം.  വയര്‍ലെസ് മൗസും, കീബോര്‍ഡും സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന കീകളും ഇവിടെ കാണാം.  സ്‌ക്രീന്‍ മാത്രം ഓഫ് ചെയ്യാവുന്ന ഒരു പവര്‍ ബട്ടണും ഇതിനുണ്ട്.  ഇങ്ങനൊരു ബട്ടണ്‍ ഇത്തരം പിസികളില്‍ അസാധാരണമാണ്.

മൗസ്, കീബോര്‍ഡ് എന്നിവയ്‌ക്കൊപ്പം ഒരു റിമോട്ട് കണ്‍ട്രോളും ഈ പിസിയ്‌ക്കൊപ്പം ലഭിയ്ക്കും.  ഒരു ടിവി റിമോട്ടു പോലെ ഓഡിയോയും, വീഡിയോയും നിയന്ത്രിക്കാവുന്ന ഒരു റിമോട്ട് കണ്‍ട്രോള്‍ തന്നെയാണികും.  എന്നാല്‍ വിന്‍ഡോസ് മീഡിയ സെന്ററിലേക്കെത്താനും ഇതുപയോഗിക്കാം എന്നൊരു പ്രത്യേകതയുണ്ട്.  ഇത് വീഡിയോ ഗെയിമിംഗിലും ഉപയോഗപ്പെടുത്താം.

2.66 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള ഇന്റല്‍ കോര്‍ 2 ക്വാഡ് ക്യു8400 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ആണിതിന്റെ ശക്തി.  എടിഐ റേഡിയോണ്‍ എച്ച്ഡി 5450 ആണ് ഇതിന്റെ ഗ്രാഫിക്‌സ് കാര്‍ഡ്.  എന്നാലിത് ഹൈ എന്റ് ഗെയിമുകള്‍ക്ക് ചേര്‍ന്നപിസി അല്ല.

ഇതിന് ഒരു ഇന്റേണല്‍ ടിവി ട്യൂണര്‍ ഉള്ളതുകൊണ്ട് ഒരു ടിവി കേബിള്‍ കണക്ഷനുണ്ടെങ്കില്‍ സാധാരണ ടിവിയില്‍ കാണുന്ന പോലെ ടെവി പരിപുാടികളും ഈ കമ്പ്യൂട്ടറിലൂടെ കാണാം.  യുഎസ്ബി പോര്‍ട്ടുകള്‍, എഥര്‍നെറ്റ് പോര്‍ട്ട്, എവി പോര്‍ട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഒപ്ഷനുകളും ഈ ഓള്‍-ഇന്‍-വണ്‍ കമ്പ്യൂട്ടറിലുണ്ട്.

ലെനോവോ ഐഡിയസെന്റര്‍ ബി500 എന്ന ഈ ഓള്‍-ഇന്‍-വണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ വില ഏതാണ്ട് 60,000 രൂപയാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X