ലെനോവോ ഇപ്പോഴും നെറ്റ്ബുക്ക് യുഗത്തിലോ?

Posted By:

ലെനോവോ ഇപ്പോഴും നെറ്റ്ബുക്ക് യുഗത്തിലോ?

അള്‍ട്രാബുക്കുകളുടെയും ടാബ്‌ലറ്റുകളുടെയും വരവോടെ നെറ്റ്ബുക്ക് കമ്പ്യൂട്ടറുകളുടെ നിറം മങ്ങി തുടങ്ങി.  എന്നാല്‍ ചില നിര്‍മ്മാതാക്കള്‍ ഇപ്പോഴും നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്.  ലെനോവയാണ് ഇവയിലെ ഒരു പ്രമുഖ കമ്പനി.  ലെനോവോയുടെ പുതിയ നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ ആണ് ഐഡിയപാഡ് എസ്110.

ഈയൊരു സാഹചര്യത്തില്‍ നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിച്ച് വിജയിപ്പിക്കുക എന്നത് ഒരു സാഹസം തന്നെയാണ്.  മിനി നോട്ട്ബുക്ക് എന്നാണ് ലെനോവോ ഐഡിയപാഡ് എസ്110നെ കുറിച്ചു പറയുന്നത്.

ഫീച്ചറുകള്‍:

 • 16 എംഎം കട്ടി, 1.15 കിലോഗ്രാം ഭാരം

 • എന്‍2600 സെഡാര്‍ ട്രെയില്‍ ചിപ്

 • 1 ജിബി റാം

 • 320 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്

 • 10.1 എച്ച്ഡി സ്‌ക്രീന്‍

 • യുഎസ്ബി 3.0

 • 3ജി കണക്റ്റിവിറ്റി, 3ജി റേഡിയോ (ഒപ്ഷണല്‍)

 • 720പി, 2 മെഗാപിക്‌സല്‍ എച്ച്ഡി വെബ്ക്യാം

 • ചിക്‌ലെറ്റ് കീബോര്‍ഡ്

 • 'ഇന്‍സ്റ്റന്റ് ഓണ്‍'

 • വിജിഎ പോര്‍ട്ട്
സാധാരണ നെറ്റ്ബുക്കുകളില്‍ നിന്നും ഈ ലെനോവോ നെറ്റ്ബുക്കിനെ വ്യത്യസ്തമാക്കുന്നതിനായി ചില അപ്‌ഗ്രേഡേഷന്‍ എല്ലാം ചെയ്തിട്ടുണ്ട്.  ഇതുവഴി ഇവയ്ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാഴചയില്‍ വളരെ ആകഷണീയമാണ് ഈ ലെനോവോ നെറ്റ്ബുക്ക്.  ചുവപ്പ്, കറുപ്പ്, നീല, വെള്ള എന്നിങ്ങനെ വ്യത്യസ്തമായ നാലു നിറങ്ങളില്‍ ഇറങ്ങുന്നുണ്ട് ഈ നെറ്റ്ബുക്ക്.

ജനുവരിയില്‍ ലാസ് വേഗാസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഷോയില്‍ ഈ ലെനോവോ നെറ്റ്ബുക്ക് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

20,000 രൂപയോളമാണ് ലെനോവോ ഐഡിയപാഡ് എസ്110 നെറ്റ്ബുക്ക് കമ്പ്യൂട്ടറിന് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot