ലെനോവോ ഐഡിയാപാഡ് എസ് 300, എസ് 400 മോഡലുകള്‍ ഇന്ത്യയില്‍ എത്തി

ഇന്ത്യയിലെ ലെനോവോ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഐ എഫ് എ 2012ല്‍ ലെനോവോ അവതരിപ്പിച്ച ഐഡിയാപാഡ് എസ് 300, എസ് 400 എന്നീ ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തിയിരിയ്ക്കുന്നു.യഥാക്രമം 29,990 രൂപ, 30,990 രൂപ എന്നിങ്ങനെയാണ് വിലകള്‍.
രണ്ട് മോഡലുകള്‍ക്കും വലിപ്പത്തിലും പുറം കാഴ്ചകളിലും ഒന്നും കാര്യമായ വ്യത്യാസങ്ങള്‍ പറയാനില്ല. രണ്ടിലും മൂന്നാം തലമുറ ഐ3 അല്ലെങ്കില്‍ ഐ5 പ്രൊസസ്സറുകളാണ് ഉള്ളത്. 500 ജി ബി ആണ് സ്റ്റോറേജ് മെമ്മറി. കൊണ്ടുനടക്കാന്‍ വളരെ എളുപ്പമുള്ള ഇവയ്ക്ക് ഏകദേശം 1.8 കെ ജി ആയിരിയ്ക്കും ഭാരം.
കടും ചുവപ്പ്, പിങ്ക്, സില്‍വര്‍ ഗ്രേ തുടങ്ങി വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ് ലെനോവോ എസ് 300, എസ് 400 മോഡലുകള്‍.
ക്വിക് സ്റ്റാര്‍ട്ട് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുന്നതിന് മുന്‍പേ കുറേ പ്രോഗ്രാമുകള്‍ തുറന്ന് ഉപയോഗിയ്ക്കാനുള്ള സൗകര്യം ഇതിലുണ്ട്. അതുപോലെ ഡയറക്ട് ഷെയര്‍ യൂട്ടിലിറ്റി ഉപയോഗിച്ച് ഫയലുകളെ ഇന്റര്‍നെറ്റിന്റെ അഭാവത്തിലും ലാപ്‌ടോപ്പുമായി സിങ്ക് ചെയ്യാന്‍ സാധിയ്ക്കും. കൂടാതെ ബാറ്ററി ആയുസ്സിന്റെ കാര്യത്തിലും ഈ മോഡലുകള്‍ മികവ് പുലര്‍ത്തുന്നു.
വിന്‍ഡോസ് 7 ഹോം പ്രൊഫഷണല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടുത്തി വരുന്ന ഈ മോഡലുകളില്‍, ഓ എസ് വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല വിന്‍ഡോസ് 8 നൊപ്പം നില്‍ക്കാന്‍ എസ് സീരീസ് ലാപ്‌ടോപ്പുകളുടെ ടച്ച് പാഡിലും ലെനോവോ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.
ലെനോവോ ഐഡിയാപാഡ് എസ് 300, എസ് 400 ഔദ്യോഗിക വീഡിയോ.


Click it and Unblock the Notifications








