ലെനോവോ ഐഡിയപാഡ് രണ്ടു പ്രോസസ്സറുകളില്‍

Posted By:

ലെനോവോ ഐഡിയപാഡ് രണ്ടു പ്രോസസ്സറുകളില്‍

അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാചതാക്കളാണ് ലെനോവോ, പ്രത്യേകിച്ചും ലാപ്‌ടോപ്പുകളുടെയും, ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളുടെയും കാര്യത്തില്‍.  ബിസിനസുകാരെയും, പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് ഈയിടെ ലെനോവോ പുറത്തിറക്കിയ ലാപ്‌ടോപ്പ് ആണ് ലെനോവോ ഐഡിയപാഡ് യു260.

ഇന്റല്‍ കോര്‍ ഐ3-380യുഎം, ഇന്റല്‍ കോര്‍ ഐ5-380 യുഎം എന്നിങ്ങനെ രണ്ടു വ്യത്യസ്ത പ്രോസസ്സറുകളുടെ സപ്പോര്‍ട്ടുള്ള, രണ്ടു വേര്‍ഷനുകള്‍ ഉണ്ട് ലെനോവോ ഐഡിയപാഡ് യു260ന്.  64 ബിറ്റ് മൈക്രോപ്രോസസ്സറുമായി വരുന്ന ഈ പുതിയ ലെനവോ ലാപ്‌ടോപ്പ് ജെനുവിന്‍ വിന്‍ഡോസ് 7 ഹോം ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് കാര്‍ഡ് ആണ് ഈ ഐഡിയപാഡില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഗ്രാഫിക്‌സ് കാര്‍ഡ്.  4 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ പുതിയ ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ 12.5 ഹൈ ഡെഫനിഷന്‍, ആന്റി ഗ്ലെയര്‍ ആണ്.  ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 1366 .... 768 പിക്‌സല്‍ ആണ്.

0.3 മെഗാപിക്‌സല്‍ വെബ്ക്യാമും മള്‍ട്ടി ടച്ച് ടച്ച്-പാഡ് സൗകര്യവും ഇതിലുണ്ട്.  ഈ മള്‍ട്ടി ടച്ച്പാഡിന് രണ്ടു ബട്ടണുകള്‍ ഉണ്ട്.  320 ജിബിയാണ് ഇതിന്റെ ഹാര്‍ഡ് ഡ്രൈവ്.  ഇന്റല്‍ വയര്‍ലെസ് വൈഫൈ ലിങ്ക് 1000, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട് കണക്റ്റിവിറ്റികള്‍, 4 സെല്‍ ലിഥിയം പോളിമര്‍ ബാറ്ററി എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.

ഒരു വര്‍ഷത്തെ വാറന്റിയും ലെനോവോ ഈ പുതിയ ലാപ്‌ടോപ്പിനു നല്‍കുന്നുണ്ട്.  1.6 കിലോഗ്രാം ഭാരമുള്ള ലെനോവോ ഐഡിയപാഡ് യു260 ലാപ്‌ടോപ്പിന്റെ നീളം 12.5 ഇഞ്ച്, വീതി 8 ഇഞ്ച്, കട്ടി 0.9 ഇഞ്ച് എന്നിങ്ങനെയാണ്.  സ്റ്റീരിയോ ബില്‍ട്ട്-ഇന്‍ സ്പീക്കറുകള്‍ ഉണ്ടിതില്‍.

ഇന്റല്‍ കോര്‍ ഐ3-380യുഎം പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ലെനോവോ ഐഡിയപാഡിന്റെ വില 40,000 രൂപയോളവും, ഇന്റല്‍ കോര്‍ ഐ5-470യുഎം പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള മോഡലിന്റെ വില 50,000 രൂപയ്ക്കു മുകളിലും ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot