ലെനോവോയുടെ എക്കോ ഫ്രന്റ്‌ലി നെറ്റ്ബുക്കുകള്‍

Posted By: Staff

ലെനോവോയുടെ എക്കോ ഫ്രന്റ്‌ലി നെറ്റ്ബുക്കുകള്‍

ലോകത്തിലെ തന്നെ മികച്ച ലാപ്‌ടോപ്പ് ഫ്രാഞ്ചൈസിയാണ് ലെനോവോ തിങ്ക്പാഡ്. മികച്ച പ്രവര്‍ത്തന ക്ഷമതയ്ക്കു മാത്രമല്ല, ഏറെ കാലം നില നില്‍ക്കും എന്നുള്ളതും ലെനോവോയെ വേറിട്ടു നിര്‍ത്തുന്നു.

ലെനോവോയുടെ ഏറ്റവും പുതിയ രണ്ടു നോട്ട്ബുക്കുകളാണ് ലെനോവോ എല്‍420യും, ലെനോവോ എല്‍520യും. മള്‍ട്ടി പര്‍പസ്് ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്ന വന്‍ കോര്‍പറേറ്റുകളെ ലക്ഷ്യമിട്ടാണിവ പുറത്തിറക്കുന്നത്.

എല്ലാതരം അവസ്ഥകളിലും വെച്ച് പരീക്ഷിച്ച്, അവയെല്ലാം തരണം ചെയ്യും എന്നുറപ്പിച്ചതിനു ശേഷമാണ് ലെനോവോ ഇവ പുറത്തിറക്കുന്നത് എന്നതിനാല്‍ ഏറെ കാലത്തെ ആയുസ്സ് ഉറപ്പിക്കാം. മെക്കാനിക്കല്‍ ഷോക്ക്, പൊടിപടലങ്ങള്‍, ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകളില്‍ എല്ലാം ഈ നെറ്റ്ബുക്കുകള്‍ അതിജീവിക്കും.

തിളക്കമുള്ള മെറ്റാല്ലിക് ബോഡിയോടെ വരുന്ന ഈ നെറ്റ്ബുക്കുകള്‍ കാഴ്ചയ്ക്കു
മനോഹരമാണെന്നു പറയേണ്ടതില്ലല്ലോ. 16.9 ഇഞ്ച് എല്‍ഇഡി സ്‌ക്രീന്‍
ആണിതിന്റെ ഡിസ്‌പ്ലേ.

ക്ലോക്ക് സ്പീഡ് 3.20 ജിഗാഹെര്‍ഡ്‌സ് വരെ വര്‍ദ്ധിപ്പിക്കാനുതകുന്ന ടര്‍ബോ ബൂസ്‌റ്റോടു കൂടിയ കോര്‍ i5 ആണിതിന്റെ പ്രോസസ്സര്‍.

ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് ഉപയോഗിച്ചതു കാരണം ഗ്രാഫിക്‌സുകള്‍ക്കെല്ലാം നല്ല മിഴിവു ലഭിക്കുന്നു. മള്‍ട്ടി ടച്ച് ടച്ച്പാഡ്, ട്രാക്ക് പോയിന്റ് എന്നിവയുള്ള ആറു നിര കീബോര്‍ഡാണിതിന്റേത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ലെനോവോ ഇവയുടെ രൂപീകരണത്തില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. കാരണം, മറ്റു നെറ്റ്ബുക്കുകളെ അപേക്ഷിച്ച്, ഇവ പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറവാണ്.

എനര്‍ജി സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്, EPEAT ഗോള്‍ഡ് എന്നിവയ്ക്കു പുറമെ, 100% ബാക്ക്‌ലൈറ്റ് എല്‍ഇഡി എച്ച്ഡി ഡിസ്‌പ്ലേയ്ക്കുള്ള യോഗ്യത എന്നിവ നേടിയിട്ടുണ്ട്.

ഇത്തരം ഹൈഎന്‍ഡ് ലാപ്‌ടോപ്പുകളുടെ വില സാധാരണ ഗതിയില്‍ തുടങ്ങുന്നത് 70,500 മുതല്‍ മുകളിലേക്കാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot