ലെനോവോയുടെ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്; ഐഡിയടാബ് എസ്2109

Posted By: Super

ലെനോവോയുടെ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്; ഐഡിയടാബ് എസ്2109

ടാബ്‌ലറ്റ് വിപണിയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ പിസി പ്രമുഖരാണ് ലെനോവോ. പ്രവേശനം ഏറെ വൈകിയാണെങ്കിലും വിപണിയുടെ ഒരു പ്രധാന വിഹിതം സ്വന്തമാക്കാന്‍ നല്ല കുറേ സവിശേഷതകളുമായാണ് പുതിയ മോഡലായ ഐഡിയടാബ് എസ്2109 അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റില്‍ ഡ്യുവല്‍ കോര്‍ ടിഐ ഒഎംഎപി 4430 സിപിയുവാണ് ഉള്‍പ്പെടുന്നത്.

വീഡിയോ കാണാനും ഗെയിമുകള്‍ ആസ്വദിക്കാനും ഇതിന്റെ 1024x768 പിക്‌സല്‍ റെസലൂഷനുള്ള ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍ സഹായകമാണ്. ടാബ്‌ലറ്റിന്റെ മുന്‍ഭാഗത്ത് ഇടതുവശത്തായി 1.3 മെഗാപിക്‌സലിന്റെ ക്യാമറ കാണാം. ഇത് വീഡിയോചാറ്റിംഗിനെ പിന്തുണക്കും. വലതുവശത്താണ് വിവിധ പോര്‍ട്ടുകളായ മൈക്രോയുഎസ്ബി, മൈക്രോഎച്ച്ഡിഎംഐ, മൈക്രോഎസ്ഡി കാര്‍ഡ് എന്നിവയുള്ളത്. എസ്എആര്‍എസ് സറൗണ്ട് സ്പീക്കര്‍ ടാബ്‌ലറ്റിന്റെ അടിയില്‍ കാണാം.

അക്യുവെതര്‍, എവര്‍നോട്ട്, അഡോബി ഫഌഷ് പ്ലെയര്‍, ഗോ കീബോര്‍ഡ്, ആപ് ഷോപ്പ്, ഡോക്യുമെന്റ്‌സ് റ്റു ഗോ, മൂവി സ്റ്റുഡിയോ, പ്രിന്റര്‍ഷെയര്‍, സ്‌കൈപ്പ്, ന്യൂസ് റിപ്പബ്ലിക്, നോര്‍ട്ടണ്‍ സെക്യൂരിറ്റി, ലെനോവോ പീപ്പിള്‍ ഹബ്ബ്, യുട്യൂബ്, ഷുഗര്‍സിങ്ക്,് വോയ്‌സ് നോട്ട്, സിനിയോ എന്നീ ആപ്ലിക്കേഷനുകള്‍ ടാബ്‌ലറ്റില്‍ പ്രീലോഡായെത്തുമ്പോള്‍ മറ്റ് വിവിധ വിഭാഗങ്ങളില്‍ പെട്ട ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആക്‌സസ് ചെയ്യാനും സാധിക്കും.

ഗ്രാഫിക് പെര്‍ഫോമന്‍സിന് എന്‍വിദിയ പ്രോസസറാണ് ഉള്ളത്. 1 ജിബി മെമ്മറിയുള്ള ഐഡിയടാബ് ഒരൊറ്റ ചാര്‍ജ്ജില്‍ 7 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. 18,000 രൂപയ്ക്കാണ് ഈ ടാബ്‌ലറ്റ് വാങ്ങാനാകുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot