ലെനോവോ ഐഡിയപാഡ് വൈ470പി, പുതിയ ഗെയിമിംഗ് നോട്ട്ബുക്ക്

By Shabnam Aarif
|
ലെനോവോ ഐഡിയപാഡ് വൈ470പി, പുതിയ ഗെയിമിംഗ് നോട്ട്ബുക്ക്

ഗെയിമിംഗിന് ഏറ്റവും അനുയോജ്യമായത് എന്ന അവകാശവാദത്തോടെ ടാബ്‌ലറ്റുകലും, നോട്ട്ബുക്കുകളും, സ്മാര്‍ട്ട്‌ഫോണുകളും, ലാപ്‌ടോപ്പുകളും ഇറങ്ങുന്നുണ്ട്.  ശക്തമായ പ്രോസസ്സര്‍, ഹൈ എന്റ് ഗ്രാഫിക് കാര്‍ഡുകള്‍, മികച്ച റാം മെമ്മറി എന്നിവയുടെല്ലാം സപ്പോര്‍ട്ടുണ്ടെങ്കിലേ ഒരു കമ്പ്യൂട്ടര്‍ ഗെയിമിംഗിന് പറ്റിയതാവുകയുള്ളൂ.

അസൂസിന്റെ ഗെയിമിംഗ് ഫ്രെന്റ്‌ലി നോട്ട്ബുക്കിന് ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്.  അതേ സമയം പുതിയ ഒരു ഉല്‍പന്നവുമായി എത്താന്‍ പോകുകയാണ് ലെനോവോ.  ഐഡിയോപാഡ് നോട്ട്ബുക്കുകളുടെ നിരയിലേക്ക് ഏറ്റവും പുതുതായി കടന്നു വരുന്ന ഈ ഉല്‍പന്നത്തിന്റെ പേര് ഐഡിയപാഡ് വൈ470പി എന്നാണ്.

 

വൈ470 നോട്ട്ബുക്കിന്റെ പിന്‍ഗാമിയാണ് വൈ470പി.  ഇവ തമ്മിലുള്ള കാര്യമായ വ്യത്യാസം ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റിലാണ്.  ലോ എന്റ് ജിഫോഴ്‌സ് ജിടി 520എം ആണ് വൈ470 നോട്ട്ബുക്കിന്റേത്.  എന്നാല്‍ ഐഡിയപാഡ് വൈ470പിയിലെ ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റ് എഎംഡി റേഡിയോണ്‍ എച്ച്ഡി 7690എം ആണ്.

 

ഈ ഗ്രാഫിക്‌സ് ആക്‌സലറേറ്റര്‍ കാര്‍ഡ് നോട്ട്ബുക്കിനെ 3ഡി വീഡിയോ ഗെയിമിംഗും എച്ച്ഡി വീഡിയോയും സപ്പോര്‍ട്ട് ചെയ്യുന്നു.  ഇതിനു പുറമെ ശക്തമായ പ്രോസസ്സര്‍, മികച്ച റാം, ഉയര്‍ന്ന സ്‌റ്റോറേജ് കപ്പാസിറ്റി എന്നിവയും ഈ പുതിയ ലെനോവോ നോട്ട്ബുക്കിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ഫീച്ചറുകള്‍;

  • 14 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍

  • 1366 x 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 2 മെഗാപിക്‌സല്‍ വെബ്ക്യാം

  • വീഡിയോ റെക്കോര്‍ഡിംഗ്

  • 8 ജിബി ഡിഡിആര്‍3 റാം

  • 750 ജിബി (5400 ആര്‍പിഎം) എച്ച്എച്ച്ഡി അല്ലെങ്കില്‍ 1 ടിബി

  • വൈഫൈ 802.11 b/g/n

  • ഇഡിആര്‍ ഉള്ള വി2.1 ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • യുഎസ്ബി 3.0 പോര്‍ട്ട്

  • എച്ച്ഡിഎംഐ പോര്‍ട്ട്

  • 6 സെല്‍ ബാറ്ററി

  • 4-5 മണിക്കൂര്‍ ബാറ്ററി ലൈഫ്

  • 6 ഇന്‍ 1 കാര്‍ഡ് റീഡര്‍

  • പ്രീമിയം ജെബിഎല്‍ സ്പീക്കറുകള്‍

  • ജിഗാബിറ്റ് എഥര്‍നെറ്റ് പോര്‍ട്ട്

  • ബ്ലൂ-റേ ഡ്രൈവ്

  • 2.2 കിലോഗ്രാം ഭാരം

  • വിന്‍ഡോസ് 7 ഹോം പ്രീമിയം 64 ബിറ്റ് ഓപറേറ്റിംഗ് സിസ്റ്റം

  • 2,2 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ ഐ7 2670ക്യുഎം പ്രോസസ്സര്‍

  • എഎംഡി റേഡിയോണ്‍ എച്ച്ഡി 7690

  • 1 ജിബി മെമ്മറി
എച്ച്ഡിഎംഐ പോര്‍ട്ട്, ജിഗാബിറ്റ് എഥര്‍നെറ്റ് പോര്‍ട്ട്, ബ്ലൂ-റേ ഡ്രൈവ്, യുഎല്ബി 3.0 പോര്‍ട്ട്, 6 ഇന്‍ 1 കാര്‍ഡ് റീഡര്‍ തുടങ്ങിയ പ്രത്യ്കതകളോടെ ഐഡിയപാഡ് വൈ470പി ഒരു ഫീച്ചര്‍ റിച്ച് ലാപ്‌ടോപ്പ് ആകുന്നു.  2.2 കിലോഗ്രാം ഭാരം എന്നത് താരതമ്യേന കുറവാണ്.

ശക്തമായ ക്വാഡ് കോര്‍ പ്രോസസ്സര്‍, മികച്ച റാം എന്നിവയുടെ സപ്പോര്‍ട്ട് ആകുമ്പോള്‍ ഐഡിയപാഡ് വൈ470പി ഒരു വളരെ മികച്ച ലാപ്‌ടോപ്പ് ആകുന്നു.  ഇതിന്റെ ഇന്ത്യയിലെ വില ഇതുവരെ അറിവായിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X