ലോകത്തിലെ ഏറ്റവും ചെറിയ പിസികളുമായി ലെനോവോ

Posted By: Staff

ലോകത്തിലെ ഏറ്റവും ചെറിയ പിസികളുമായി ലെനോവോ

ലോകത്തിലെ ഏറ്റവും ചെറിയ എന്റര്‍പ്രൈസ് പിസി എന്ന വിശേഷണം നല്‍കി ലെനോവോ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. തിങ്ക്‌സെന്റര്‍ എം72ഇ, തിങ്ക്‌സെന്റര്‍ എം92പി ടൈനി ഡെസ്‌ക്ടോപ് പിസികളാണ് കമ്പനി അവതരിപ്പിച്ചത്.

തിങ്ക്‌സെന്റര്‍ എം72ഇയ്ക്ക് 23,500 രൂപയാണ് വില. അതേ സമയം എം92പിയുടെ വില 26,500 രൂപയാണ്. ഓപറേറ്റിംഗ് സിസ്റ്റം, നികുതി എന്നിവ കൂട്ടാതെയാണ് ഈ വില വരിക.

ഇന്റല്‍ കോര്‍ ഐ5 പ്രോസസര്‍, 16 ജിബി റാം, 1 ടിബി എച്ച്ഡിഡി, വിവിധ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ എന്നിവ സഹിതമാണ് ഈ മോഡലുകള്‍ എത്തിയിരിക്കുന്നത്.

ഗാര്‍ഹിക ഉപയോക്താക്കളെയല്ല പകരം കോര്‍പറേറ്റ് ഉപയോക്താക്കളെയാണ് ഈ പിസി മോഡലുകള്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ ഒരുമിച്ച് ധാരാളം യൂണിറ്റുകള്‍ വില്പന നടത്താനാണ് കമ്പനിയുടെ ഉദ്ദേശമെന്നറിയുന്നു. അങ്ങനെ വരുമ്പോള്‍ വ്യക്തിഗത ഉപയോക്താക്കള്‍ക്ക് ഈ പിസി ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്തായാലും ഇതേക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot