ലെനോവോയുടെ തിങ്ക്പാഡ് X1, X, T, L സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു!

Posted By: Samuel P Mohan

ലെനോവോ ഔദ്യോഗികമായി തിങ്ക്പാഡ് X1, X,T, L സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ പിന്തുണ വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ലാപ്‌ടോപ്പുകളാണ് തിങ്ക്പാഡ് X1 യോഗയും തിങ്ക്പാഡ് X1 കാര്‍ബണും.

ലെനോവോയുടെ തിങ്ക്പാഡ് X1, X, T, L സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അ

എല്ലാ ലാപ്‌ടോപ്പുകളിലും എട്ടാം ജനറേഷന്‍ ഇന്റല്‍കോര്‍ പ്രോസസറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ലെനോവോയുടെ പുതിയ ലാപ്‌ടോപ്പുകളുടെ സവിശേഷതകളും മറ്റു വിശേഷങ്ങളും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Lenovo ThinkPad X1 Carbon

ഈ ലാപ്‌ടോപ്പിന്റെ ബേസ് വേരിയന്റിന് ഫുള്‍ എച്ച്ഡി 1920X1080 റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണ്. ടോപ്പ് എന്‍ഡ് വേരിയന്റിന് WQHD 2460x1440p റിസൊല്യൂഷനാണ്. ഇതില്‍ ഡോള്‍ബി വിഷന്‍ HDR പിന്തുണയ്ക്കുന്നുണ്ട്. ഈ ലാപ്‌ടോപ്പിന് കരുത്ത് നല്‍കുന്നത് എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ i7-8650U ആണ്. 16ജിബി LPDDR3 റാം, 1TB എസ്എസ്ഡി സ്‌റ്റോറേജ് എന്നിവയും ഉണ്ട്. 15 മണിക്കൂര്‍ നിലനില്‍ക്കുന്ന ബാറ്ററിയും ഇതിലുണ്ട്.

ഈ ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 1,21,000 രൂപയാണ്.

Lenovo ThinkPad X1 Yoga

ഈ ലാപ്‌ടോപ്പിന്റെ ബേസ് മോഡല്‍ 14 ഇഞ്ച് ഫുള്‍ എച്ച്ഡി മള്‍ട്ടിടച്ച് ഡിസ്‌പ്ലേയാണ്. ടോപ്പ് എന്റ് വേരിയന്റിന് എച്ച്ഡിആര്‍ WQHD (2560X1440) ഐപിഎസ് ആന്റിറിഫ്‌ളക്ടീവ് സ്‌ക്രീനാണ്. ഡോള്‍ബി വിഷനും ഇതില്‍ പിന്തുണയ്ക്കുന്നു കൂടാതെ 500 nist ബ്രൈറ്റ്‌നെസും ഉണ്ട്.

ഈ ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 1,26,000 രൂപയാണ്.

Lenovo ThinkPad X380 Yoga

ഈ ലാപ്‌ടോപ്പിന് 13.3 ഇഞ്ച് 1920X1080p റിസൊല്യൂഷന്‍ ഐപിഎസ് ആന്റി-റിഫ്‌ളക്ടീവ് ഡിസ്‌പ്ലേയാണ്. എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ i5-8250U അല്ലെങ്കില്‍ i7-8560U നല്‍കുന്നതു ലഭിക്കും. ഡിപ്ലേയ്ക്കായി ലാപ്‌ടോപ്പില്‍ ഇന്റഗ്രേറ്റഡ് ഇന്റല്‍ UHD ഗ്രാഫിക്‌സ് 620, 16 ജിബി DDR4 റാം, 1TD എസ്എസ്ഡി സ്റ്റോറേജ് എന്നിവയും ഉണ്ട്. കറുപ്പിലും സില്‍വര്‍ വേരിയന്റിലുമാണ് ലാപ്‌ടോപ്പ് എത്തുന്നത്. ഇതില്‍ യുഎസ്ബി 3.0 യും HDMI പോര്‍ട്ടും ഉണ്ട്. ഒറ്റ ചാര്‍ജ്ജില്‍ 12.5 മണിക്കൂര്‍ വരെ ചാര്‍ജ്ജു നിലനില്‍ക്കും.

ഈ ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 87,000 രൂപ മുതലാണ്.

ഇവയൊക്കെയാണ് ജിയോ ഫോണില്‍ ഉപയോഗിക്കാവുന്ന ആപ്‌സുകള്‍

Lenovo ThinkPad X280

12.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ രണ്ടു വേരിയന്റുകളിലായാണ് ഈ ലാപ്‌ടോപ്പ് എത്തുന്നത്. ഒന്ന് നോണ്‍-ടച്ച് മോഡല്‍ 1366x768 റിസൊല്യൂഷനിലും മറ്റൊന്ന് മള്‍ട്ടി ടച്ച് വേരിയന്റിലെ FHD 1920x1080ു റിസൊല്യൂഷനിലുമാണ്. എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ i5-825U അല്ലെങ്കില്‍ i7-856U ഉപയോഗിച്ചായിരിക്കും ഇത് എത്തുന്നത്.

ഈ ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 73,000 രൂപയായിരിക്കും.

ThinkPad T580

15.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിന്. FHD (1920X1080) അല്ലെങ്കില്‍ 3840X2160 റിസൊല്യൂഷനിലായിരിക്കും. 32ജിബി റാം, 1TH എസ്എസ്ഡി എച്ച്ഡിഡി സ്റ്റോറേജും ഉണ്ട്.

ഈ ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 74,000 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lenovo releases 2018 range of ThinkPad X1, X, T, L series laptops in India

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot