2.5 കെ ഡിസ്പ്ലേയുള്ള ലെനോവോ തിങ്ക്ബുക്ക് പ്ലസ് 2, തിങ്ക്ബുക്ക് 13 എക്‌സ് ലാപ്ടോപ്പുകൾ അവതരിപ്പിച്ചു
ലെനോവോ തിങ്ക്ബുക്ക് 13 എക്‌സ്, ലെനോവോ തിങ്ക്ബുക്ക് പ്ലസ് 2 ലാപ്ടോപ്പ് മോഡലുകൾ ചൈനയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ സിപിയുകളാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്, എന്നാൽ ഏറ്റവും പുതിയ എച്ച്-സീരീസ് മോഡലുകളല്ല. രണ്ട് മോഡലുകളിലും നേർത്ത ബെസലുകളുള്ള 13.3 ഇഞ്ച് 2.5 കെ ഡിസ്‌പ്ലേകളുമായി വരുന്നു. ഇതിൻറെ ഹിഞ്ച് ഡിസ്‌പ്ലേ 180 ഡിഗ്രിയിൽ തുറക്കുവാൻ സാധിക്കുന്നതാണ്. ലെനോവോ തിങ്ക്ബുക്ക് 13 എക്‌സ് ലാപ്ടോപ്പ് രണ്ട് കളർ ഓപ്ഷനുകളിൽ വരുമ്പോൾ, തിങ്ക്ബുക്ക് പ്ലസ് 2 ഇന്ത്യയിൽ ഒരു കളർ ഓപ്ഷനിൽ വരുന്നു. ഇവ രണ്ടും വിൻഡോസ് 10 ഹോം (ചൈനീസ് എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

ലെനോവോ തിങ്ക്ബുക്ക് 13 എക്‌സ്, ലെനോവോ തിങ്ക്ബുക്ക് പ്ലസ് 2 ലാപ്ടോപ്പുകളുടെ വില
ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 മോഡൽ സിഎൻവൈ 6,999 (ഏകദേശം 80,000 രൂപ), ഇന്റൽ കോർ ഐ 7 മോഡൽ സിഎൻവൈ 7,799 (ഏകദേശം 89,200 രൂപ) എന്നിങ്ങനെ ലെനോവോ തിങ്ക്ബുക്ക് 13 എക്‌സ് മോഡലുകൾക്ക് വില വരുന്നു. ഡാർക്ക് ഗ്രേ, സിൽവർ നിറങ്ങളിലാണ് ഈ ലാപ്‌ടോപ്പ് വിപണിയിൽ നിന്നും ലഭിക്കുന്നത്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 മോഡലിന് സിഎൻവൈ 9,399 (ഏകദേശം 1.07 ലക്ഷം രൂപ), ഇന്റൽ കോർ ഐ 7 മോഡലിന് സിഎൻവൈ 10,399 (ഏകദേശം 1.18 ലക്ഷം രൂപ) വിലയാണ് തിങ്ക്ബുക്ക് പ്ലസ് 2 ന് നൽകിയിരിക്കുന്നത്.

ഡാർക്ക് ഗ്രെയ് നിറത്തിലാണ് ഇത് വിപണിയിൽ വരുന്നത്. ലെനോവോ തിങ്ക്ബുക്ക് 13 എക്‌സ്, തിങ്ക്ബുക്ക് പ്ലസ് 2 എന്നിവ രാജ്യത്ത് ഇപ്പോൾ പ്രീ-ഓർഡറുകൾ ചെയ്യാവുന്നതാണ്. ജൂൺ 8 മുതൽ തിങ്ക്ബുക്ക് 13 എക്‌സ് വിൽപ്പനയും ജൂൺ 6 മുതൽ തിങ്ക്ബുക്ക് പ്ലസ് 2 വിൽപ്പനയും നടക്കുന്നതാണ്. ലെനോവോ ഈ ലാപ്ടോപ്പുകളുടെ അന്താരാഷ്ട്ര ലഭ്യതയെ കുറിച്ച് ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല.

ലെനോവോ തിങ്ക്ബുക്ക് 13 എക്‌സ് ലാപ്ടോപ്പിൻറെ സവിശേഷതകൾ
വിൻഡോസ് 10 ഹോം ചൈനീസ് എഡിഷനിൽ പ്രവർത്തിക്കുന്ന ലെനോവോ തിങ്ക്ബുക്ക് 13 എക്‌സിന് 400 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 16:10 ആസ്പെക്റ്റ് റേഷിയോ, 100 ശതമാനം എസ്ആർജിബി കവറേജ്, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയുള്ള 13.3 ഇഞ്ച് 2.5 കെ (2,560x1,600 പിക്‌സൽ) എൽഇഡി-ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. തിങ്ക്ബുക്ക് 13 എക്‌സിന് ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 1160G7 ക്വാഡ് കോർ സിപിയു വരെ ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് ഉൾക്കൊള്ളാൻ കഴിയും. 16 ജിബി ഡിഡിആർ 4 റാമും 4,266 മെഗാഹെർട്‌സ് ക്ലോക്കും 512 ജിബി എസ്എസ്ഡിയും സ്റ്റോറേജിനായി നൽകിയിട്ടുണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5, രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. കൂടാതെ, സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. ലെനോവോ തിങ്ക്ബുക്ക് 13 എക്‌സിന് 53Whr ബാറ്ററിയും 65W അഡാപ്റ്ററുമുണ്ട്. ഈ ലാപ്‌ടോപ്പ് വെറും 12.9 മില്ലിമീറ്റർ കട്ടിയുള്ളതും 1.13 കിലോഗ്രാം ഭാരവുമുണ്ട്.

ലെനോവോ തിങ്ക്ബുക്ക് പ്ലസ് 2 ലാപ്ടോപ്പിൻറെ സവിശേഷതകൾ
ലെനോവോയിൽ നിന്നുള്ള തിങ്ക്ബുക്ക് 13 എക്‌സിൻറെ അതേ സവിശേഷതകളുമായും, കൂടാതെ മറ്റ് പ്രത്യകതകളുമായി തിങ്ക്ബുക്ക് പ്ലസ് 2 ലാപ്ടോപ്പ് അവതരിപ്പിച്ചു. വായിക്കുന്നതിനും മറ്റും ലിഡിന് മുകളിൽ 12 ഇഞ്ച് ഇ ഇങ്ക് ഡിസ്പ്ലേയുണ്ട്. ഈ ഡിസ്‌പ്ലേയ്‌ക്ക് ചില വിൻഡോസ് അപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാൻ കഴിയും. അതിനർത്ഥം ചില കാര്യങ്ങൾ ചെയ്യുന്നതിനായി നിങ്ങൾ ലാപ്‌ടോപ്പ് തുറക്കേണ്ടതില്ല എന്നാണ്. 13.9 മില്ലിമീറ്റർ കട്ടിയുള്ള തിങ്ക്ബുക്ക് പ്ലസ് 2 ൻറെ ഭാരം 1.16 കിലോഗ്രാമാണ്.


Click it and Unblock the Notifications