ലെനോവോയുടെ പുതിയ ബിസിനസ് പിസി എത്തുന്നു

Posted By:

ലെനോവോയുടെ പുതിയ ബിസിനസ് പിസി എത്തുന്നു

ബിസിനസുകാര്‍ക്കായി ലെനോവോ പ്രത്യേകം നിര്‍മ്മിച്ച പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ആണ് തിങ്ക്‌സെന്റര്‍ എം71ഇ ടവര്‍ പിസി.  ഓഫീസ് പിസി എന്നതാണ് ഈ കമ്പ്യൂട്ടറിന് ഏറ്റവും യോജിച്ച വിശേഷണം.  സാധാരണ ബിസിനസ് കമ്പ്യൂട്ടറുകളെക്കാളും മുകളിലാണ് ഈ പുതിയ ലെനോവോ ഉല്‍പന്നത്തിന്റെ സ്ഥാനം.

മികച്ച കണക്റ്റിവിറ്റി ഒപ്ഷനുകളുമൈയെത്തുന്ന ഈ ലെനോവോ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത ആരെയും ആകര്‍ഷിക്കും.  ഇതിന്റെ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനുകളും ആകര്‍ഷണീയമാണ്.

ഫീച്ചറുകള്‍:

 • ക്വാഡ് കോര്‍ ഇന്റല്‍ 3.3 ജിഗാഹെര്‍ഡ്‌സ് കോര്‍ഐ3 2500 പ്രോസസ്സര്‍

 • ഡിഡിആര്‍3 4 ജിബി എസ്ഡിറാം

 • 512 എംബി മെമ്മറിയുള്ള എഎംഡി റേഡിയോണ്‍ എച്ച്ഡി 5450 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 500 ജിബി എസ്എടിഎ ഹാര്‍ഡ് ഡ്രൈവ്

 • ഡിവിഡി ബര്‍ണര്‍

 • 4 യുഎസ്ബി 2.0 പോര്‍ട്ടുകള്‍

 • ജിഗാബൈറ്റ് എഥര്‍നെറ്റ് പോര്‍ട്ട്

 • ഡിവിഐ പോര്‍ട്ട്

 • ഡിസ്‌പ്ലേ പോര്‍ട്ട്

 • അനലോഗ് ഓഡിയോ പോര്‍ട്ട്

 • എസ്ഡി കാര്‍ഡ് റീഡര്‍
തിങ്ക്‌സെന്റര്‍ എം71ഇ ടവര്‍ പിസിയെ ഒരു ഹൈ എന്റ് കമ്പ്യൂട്ടറായി കണക്കാക്കാന്‍ പറ്റില്ല.  എന്നാല്‍ അത്യാവശ്യ കാര്യങ്ങളെല്ലാം നടത്താന്‍ ഇത് മതിയാകും.  ഇത് അസ്സംബിള്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്.  ക്യാബിറ്റിനുള്ളില്‍ തണുപ്പിക്കാനായി മൂന്ന് ബില്‍ട്ട്-ഇന്‍ ഫാനുകള്‍ ഉണ്ട്.  മൂന്നു ഫാനുകളുടെ ശബ്ദം വലിയ ബഹളത്തിനു കാരണമാകില്ലേ എന്നു സംശയിക്കാന്‍ വരട്ടെ.  ഇവ വളരെ കുറച്ചു ശബ്ദം മാത്രമേ ഉണ്ടാക്കൂ.

ഈ കമ്പ്യൂട്ടറിന്റെ പ്രോസസ്സറിന് ഒരു ഇന്റല്‍ എച്ച്ഡി 3000 ഗ്രാഫിക്‌സ് പ്രോസ്സസിംഗ് യൂണിറ്റ് ഉണ്ട്.  എന്നാല്‍ ഇതിലെ ഡിസ്‌പ്ലേ പോര്‍ട്ട് ഉപയോഗപ്പെടുത്തണമെങ്കില്‍ എഎംഡി റേഡിയോണ്‍ എച്ച്ഡി 5450 എക്‌സ്‌റ്റേണല്‍ ജിപിയു കോണ്‍ഫിഗര്‍ ചെയ്യേണ്ടി വരും.  എന്നാല്‍ ഈ ജിപിയു അത്ര വലിയ വേഗതയുള്ളതൊന്നും അല്ല.  വേഗത തീരെ കുറവാണെന്നും പറഞ്ഞൂടാ.

മള്‍ട്ടിപ്പിള്‍ ബ്രൗസിംഗ്, ഫോട്ടോ എഡിറ്റിംഗ്, മെയില്‍ ഓപണ്‍ ചെയ്യല്‍, ചാറ്റിംഗ്, ഡോക്യുമെന്റുകള്‍ ഉണ്ടാക്കല്‍ തുടങ്ങിയവയിലെല്ലാം തിങ്ക്‌സെന്റര്‍ എം71ഇ ടവര്‍ പിസി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരീക്ഷിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്.

യുഎസ്ബി 2.0 പോര്‍ട്ടുകള്‍, ജിഗാബൈറ്റ് എഥര്‍നെറ്റ് പോര്‍ട്ടുകള്‍ എന്നിങ്ങനെ മികച്ച കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഈ പുതിയ ലെനോവോ കമ്പ്യൂട്ടറില്‍ ഒരുക്കിയിരിക്കുന്നു.  ഇതില്‍ യുഎസ്ബി 3.0 പോര്‍ട്ട് ഇല്ല എന്നത് ഒരു പോരായ്മയാണ്.

യുഎസ്ബി 3.0 പോര്‍ട്ടിന്റെ അഭാവം, ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഗ്രാഫിക്‌സ് എന്നിവ മാറ്റി നിര്‍ത്തിയാല്‍ തിങ്ക്‌സെന്റര്‍ എം71ഇ ടവര്‍ പിസി വളരെ മികച്ച ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ആണ്.  ഈ പുതിയ ലെനോ കമ്പ്യൂട്ടറിന്റെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot