ലെനോവോ തിങ്ക്പാഡ് യു300സി ലാപ്‌ടോപ്പ് എത്തുന്നു

ഒരു സുന്ദരനും ശക്തനുമായ ലാപ്‌ടോപ്പുമായി എത്തുന്നു ലെനോവോ. മത്സരം കടുക്കും തോറും കൂടുതല്‍ മികച്ച ഉല്‍പന്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും എന്നാണല്ലോ. അതുകൊണ്ടു തന്നെ ഈ പുതിയ ലെനോവോ ലാപ്‌ടോപ്പിവും കൂടുതല്‍ മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ന്യായമായും പ്രതീക്ഷിക്കാം.
ലെനോവോ തിങ്ക്പാഡ് യു300സി എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ലാപ്‌ടോപ്പിന് മൂന്നാം തലമുറയിലെ ഐവി ബ്രിഡ്ജ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്. 8 ജിബി ഡിഡിആര്‍ ഇതിന്റെ റാമിനെയും പ്രോസസ്സറിനൊപ്പം കരുത്തുറ്റതാക്കുന്നു. ഈ പുതിയ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് ഏറ്റവും പുതിയ വേര്‍ഷനായ വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.
ഫീച്ചറുകള്‍:
- 13.3 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
- 32 ജിബി ഫ്ലാഷ് സ്റ്റോറേജ്
- 500 ജിബി എച്ച്ഡിഡി
- മൈക്രോഫോണ്‍ ഉള്ള ഇന്‍ബില്‍ട്ട് വെബ്ക്യാം
3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ ലൗഡ്‌സ്പീക്കറുകള്‍ എന്നിവയെല്ലാം ലാപ്‌ടോപ്പിന്റെ ശബ്ദസംവിധാനം മികച്ചതാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. 8 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് ഉറപ്പാക്കുന്ന മികച്ച ബാറ്ററിയാണ് ഈ പുതിയ ലെനോവോ ലാപ്‌ടോപ്പില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
45,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലാണ് ലെനോവോ തിങ്ക്പാഡ് യു300സി ലാപ്‌ടോപ്പിന്റെ വില.


Click it and Unblock the Notifications








