55 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവിയുമായി ലെനോവോ

Posted By: Staff

55 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവിയുമായി ലെനോവോ

ലെനോവോയുടെ സ്മാര്‍ട് ടിവി എത്തുന്നത് 55 ഇഞ്ച് സക്രീന്‍ വലുപ്പത്തോടെ. കഴിഞ്ഞ ദിവസം ബീജിംഗില്‍ അവതരിപ്പിച്ച കെ91 സ്മാര്‍ട് ടിവിയെ ചടങ്ങിനെത്തിയവര്‍ക്ക് ഉപയോഗിച്ച് നോക്കാനും അവസരം ലഭിച്ചു. ചൈനയാണ് ഇതിന്റെ ആദ്യ വിപണി. പൊതുവെ സ്മാര്‍ട് ടിവി വിപണിയ്ക്ക് ചൈനയില്‍ വളര്‍ച്ച കുറവാണെങ്കിലും മാതൃരാജ്യത്ത് ഉത്പന്നം അവതരിപ്പിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു ലെനോവോ. ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ ചൈനയിലുള്ള നിയന്ത്രണങ്ങളെ പാലിച്ചുകൊണ്ടും ആവശ്യമായ ചര്‍ച്ചകള്‍ അധികൃതരുമായി നടത്തിയും കെ സീരീസ് മോഡലുകളിലൂടെ വിപണിയെ ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയാണ് ലെനോവോയ്ക്കുള്ളത്.

ഇന്റര്‍നെറ്റ് കണക്ഷന്‍, ഫഌറ്റ് എല്‍ഇഡി സ്‌ക്രീന്‍ എന്നിവയുമായെത്തുന്ന സ്മാര്‍ട് ടിവികളാണ് ഇപ്പോള്‍ ടെക്‌നോളജി കമ്പനികളുടെ പ്രധാന വ്യവസായ ലക്ഷ്യം. ആപ്പിളും ഗൂഗിളും സാംസംഗും എല്‍ജിയുമെല്ലാം ഈ വിപണിയിലെ അംഗങ്ങളാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ളതിനാല്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഗെയിം കളിക്കാനുമെല്ലാം ഈ ടെലിവിഷനില്‍ സാധിക്കും. കെ സീരീസ് സ്മാര്‍ട് ടിവിയില്‍ നാല് മോഡലുകളാണ് ലെനോവോ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. 1,032 ഡോളര്‍ മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്.

എല്‍ജി-ഗൂഗിള്‍ പങ്കാളിത്തത്തോടെയെത്തുന്ന സ്മാര്‍ട് ടിവി ഈ മാസം യുഎസ് വിപണിയില്‍ ഇറക്കുമെന്ന് മുമ്പേ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ലെനോവോയും സ്മാര്‍ട് ടിവിയില്‍ കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ ക്വാള്‍കോം പ്രോസസര്‍ പിന്തുണയും. ടെലിവിഷനില്‍ ഗെയിം കളിക്കാനായി ഒരു ഗെയിമിംഗ് കണ്‍സോളും കമ്പനി പരിചയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തിറക്കിയ സിടി510 കണ്‍സോള്‍ മൈക്രോസോഫ്റ്റ് എകസ്‌ബോക്‌സ് കിനക്റ്റ്, സോണി പ്ലേസ്റ്റേഷന്‍ എന്നിവയോടാണ് എതിരിടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot